ആ​ലി​പ്പ​റ​ന്പി​ൽ മാ​സ്ക് വിത​ര​ണം ചെ​യ്തു
Wednesday, June 3, 2020 10:56 PM IST
പാ​റ​ൽ:​ ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ ഹോ​ട്ട് സ്പോ​ട്ട് മേ​ഖ​ല​യി​ൽ ആ​ലി​പ്പ​റ​ന്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി സി​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കൈ​മാ​റി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് സി.​കെ.​അ​ൻ​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. മോ​ഹ​ൻ​ദാ​സ് എ​ന്ന അ​പ്പു, ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ബ്ദു​ൾ റ​ഫീ​ഖ്, ശ​ശി വ​ള്ളം​കു​ളം, ഹു​സൈ​ൻ പാ​റ​ൽ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഖാ​ലി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.