തോ​ട്ടു​പൊ​യി​ൽ ഫോ​ണു​ക​ൾ​ക്ക് റേഞ്ചി​ല്ല ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ അ​വ​താ​ള​ത്തി​ൽ
Wednesday, June 3, 2020 10:56 PM IST
നി​ല​ന്പൂ​ർ: തോ​ട്ടു​പൊ​യി​ൽ മേ​ഖ​ല​യി​ൽ ഫോ​ണു​ക​ൾ​ക്ക് റെ​യ്ഞ്ചി​ല്ലാ​ത്ത​ത് ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ശ​ങ്ക. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടുപൊ​യി​ൽ, ക​ല്ലു​ണ്ട മേ​ഖ​ല​ക​ളി​ലാ​യി 60 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഫോ​ണു​ക​ൾ​ക്ക് റെ​യ്ഞ്ച് ഇ​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് 19 വൈ​റ​സ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ജൂ​ണ്‍ മാ​സ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ലാ​യ​ത്. അ​ക​ന്പാ​ടം, ഇ​ടി​വ​ണ്ണ, ന​ന്പൂ​രി​പ്പൊ​ട്ടി അ​ങ്ങാ​ടി​ക​ളു​ടെ മ​ധ്യ​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് മാ​ത്ര​മാ​ണ് ഫോ​ണു​ക​ൾ​ക്ക് റേഞ്ച് ഇ​ല്ലാ​ത്ത​ത്.
ഫോ​ണു​ക​ൾ​ക്ക് റേഞ്ച് ഇ​ല്ലാ​ത്ത​തു കൊ​ണ്ട് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​ഷ്ട​മാ​കു​ക​യാ​ണെ​ന്ന് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ സ്നേ​ഹ പ​റ​ഞ്ഞു. എ​ന്താ​യാ​ലും അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ന്താ​യാ​ലും ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ഫോ​ണു​ക​ൾ​ക്ക് മു​ഴു​വ​ൻ റേഞ്ച് ല​ഭി​ക്കു​ന്പോ​ഴാ​ണ് ടൗ​ണു​ക​ളോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന തോ​ട്ടു​പൊ​യി​ൽ മേ​ഖ​ല​യി​ലെ ഫോ​ണു​ക​ൾ​ക്ക് റേഞ്ച് ല​ഭി​ക്കാ​ത്ത​ത്.