എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജിൽ പ​രി​സ്ഥി​തി ദി​നാചരണം
Friday, June 5, 2020 11:09 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. വി​ത്തോ​ട് കൂ​ടി​യ പേ​പ്പ​ർ പേ​ന​യു​ടെ​യും പേ​പ്പ​ർ ബാ​ഗി​ന്‍റെ​യും സ്റ്റാ​ൾ ഒ​രു​ക്കി​യാ​ണ് പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ച​ത്. ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ചു ജീ​വി​ത​മാ​ർ​ഗ​ത്തി​ന് വേ​ണ്ടി ഇ​വ നി​ർ​മി​ക്കു​ന്ന​വ​ർ​ക്ക് താ​ങ്ങാ​വാ​നാ​ണ് എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സാ​ന്ത്വ​നം പാ​ലി​യേ​റ്റീ​വ് അം​ഗ​ങ്ങ​ളാ​യ സ​ലിം കീ​ശേ​രി, വി​വേ​ക്, സു​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത്തോ​ട് കൂ​ടി​യ പേ​പ്പ​ർ പേ​ന​യു​ടെ​യും പേ​പ്പ​ർ ബാ​ഗി​ന്‍റെ​യും പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.
എം​ഇ​എ​സി​ലെ ഡോ​ക്ട​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ, രോ​ഗി​ക​ൾ, കൂ​ടാ​തെ ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും ഉ​ള്ള പേ​ന​ക​ൾ ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും വാ​ങ്ങി​യാ​ണ് എം​ഇ​എ​സ് കു​ടും​ബം ഈ ​കൊ​റോ​ണ കാ​ല​ത്തു അ​വ​ർ​ക്കൊ​രു താ​ങ്ങാ​യ​ത്. സാ​മൂ​ഹി​ക അ​ക​ല​വും കൊ​റോ​ണ മു​ൻ​ക​രു​ത​ലു​ക​ളും പാ​ലി​ച്ചു​കൊ​ണ്ട് എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ.​ഗി​രീ​ഷ്, അ​തി​ഥി​ക​ൾ​ക്ക് വൃ​ക്ഷ​തൈ​ക​ൾ ന​ൽ​കി​യും വി​ത്തോ​ട് കൂ​ടി​യ പേ​പ്പ​ർ പേ​ന വാ​ങ്ങി​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​രാ​മ​ച​ന്ദ്ര​ൻ, ഡോ.​അ​ലി ഇ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.