ഡോ​ക്ട​റെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, June 29, 2020 11:39 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​രി​പ്ര കൊ​ങ്ക​ൻ​പാ​റ മു​ഹ​മ്മ​ദ് മു​സ്ത​ഫ(​റി​യാ​സ്-28) യെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
സീ​നി​യ​ർ ഫി​സി​ഷ​ൻ ഡോ. ​ഷാ​ജി അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. യു​വാ​വി​ന്‍റെ പി​താ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. മു​ഖാ​വ​ര​ണം ധ​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഡോ​ക്ട​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ യു​വാ​വ് പ്ര​കോ​പി​ത​നാ​വു​ക​യാ​യി​രു​ന്നു.
അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് ഡോ​ക്ട​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ പ​ണി​മു​ട​ക്കി​നു ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.
ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ന നി​രോ​ധ​ന നി​യ​മം തു​ട​ങ്ങി​യ​വ പ്ര​കാ​ര​മാ​ണ് കേ​സ്.