മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Monday, June 29, 2020 11:44 PM IST
നി​ല​ന്പൂ​ർ: ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ൽ 3000 ഇ​ല​ക്ട്രി​ക് ബ​സ് ഇ​ട​പാ​ടി​ൽ 4500 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ആ​രോ​പി​ച്ച് മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​ന്പൂ​ർ ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കെ​പി​സി​സി അം​ഗം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​സ​ഭ​യി​ൽ ച​ർ​ച്ച ന​ട​ത്താ​തെ വ​കു​പ്പ് മ​ന്ത്രി അ​റി​യാ​തെ ആ​ഗോ​ള ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കാ​തെ ഇ​ട​പാ​ട് ന​ട​ത്തി​യ​ത് എ​ന്തി​നെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഷൗ​ക്ക​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.
പ്രൈ​സ് വാ​ട്ട​ർ കൂ​പ്പ​ർ എ​ന്ന ക​ന്പ​നി​യു​ടെ പേ​രി​ൽ നി​ല​വി​ൽ ഒ​ൻ​പ​ത് കേ​സു​ക​ളു​ണ്ട്. ക​രി​ന്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഈ ​ക​ന്പ​നി​യു​മാ​യ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ ഡ​യ​റ​ക്ട​റാ​യ എ​ക്സോ​ലോ​ജി​ക്ക് ക​ന്പ​നി​ക്ക് എ​ന്ത് ഇ​ട​പാ​ടാ​ണു​ള്ള​തെ​ന്നും വ്യ​ക്ത​മാ​ക്ക​ണം. എ.​ഗോ​പി​നാ​ഥ്, ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം, എം.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, പി.​ടി.​ചെ​റി​യാ​ൻ, ഷെ​റി ജോ​ർ​ജ്, വി.​എ.​ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.