സ​ർ​ക്കാ​രി​നെ വി​ളി​ച്ചു​ണ​ർ​ത്ത​ൽ സ​മ​രം
Wednesday, July 1, 2020 11:24 PM IST
നി​ല​ന്പൂ​ർ: സെ​റ്റോ നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ണ​ർ​ത്ത​ൽ സ​മ​രം ന​ട​ത്തി. ജീ​വ​ന​ക്കാ​രു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും ഡിഎ കു​ടി​ശി​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണം അ​ട്ടി​മ​റി​ക്ക​ൽ, ലീ​വ് സ​റ​ണ്ട​ർ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്ക​ൽ, അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​തം അ​ട്ടി​മ​റി​ക്ക​ൽ തു​ട​ങ്ങി ജീ​വ​ന​ക്കാ​രേ​യും അ​ധ്യാ​പ​ക​രേ​യും ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന സ​ർ​ക്കാ​രി​നെ വി​ളി​ച്ചു​ണ​ർ​ത്താ​നാ​ണ് സ​മ​രം.

നി​ല​ന്പൂ​ർ താ​ലൂ​ക്കോ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ സ​മ​രം എ​ൻ​ജി​ഒ സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ സു​നി​ൽ കാ​ര​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ഇ.​സു​കു​മാ​ര​ൻ, മു​ഹ​മ്മ​ദ് റ​സാ​ക്, മാ​ത്യു ജെ.​ഫി​ലി​പ്, കെ.​പി.​പ്ര​ശാ​ന്ത്, ഒ.​ശ​ശി​ധ​ര​ൻ, മി​ഥി​ലേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.