പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​. കോ​ള​ജിന് യു​എ​ൻ പ്ര​ശം​സ
Thursday, July 2, 2020 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നു യു​എ​ന്നി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ശം​സ.
യു​എ​ന്നി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ യൂ​ത്ത് എ​ൻ​വോ​യി​യു​ടെ ഔ​ദ്യോ​ഗി​ക ബ്ലോ​ഗി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ലോ​ക​ത്ത് കോ​വി​ഡി​നെ​തി​രെ പോ​രാ​ട്ടം ന​ട​ത്തു​ന്ന പ​ത്തു സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ട​ത്തി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
നൂ​റു ദി​വ​സ​ത്തി​ല​ധി​കം വി​ശ്ര​മ​മി​ല്ലാ​തെ സ​ന്ന​ദ്ധ സേ​വ​നം ചെ​യ്ത​താ​ണ് പ്ര​ശം​സ നേ​ടി​യ​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കൊ​റോ​ണ ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ മാ​ർ​ച്ച് 17 മു​ത​ൽ ഒ​രു ദി​വ​സം പോ​ലും അ​വ​ധി​യെ​ടു​ക്കാ​തെ ക​ർ​മ​നി​ര​ത​രാ​ണ് ഈ ​സം​ഘം.
രോ​ഗം സം​ശ​യി​ക്കു​ന്ന​വ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി സ്ര​വം ശേ​ഖ​രിക്കു​ന്ന​തി​നു​ള്ള മൊ​ബൈ​ൽ യൂ​ണി​റ്റ് നി​ർ​മാ​ണ​ത്തി​ലാ​ണ് സം​ഘം ഇ​പ്പോ​ൾ.
അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ യൂ​ണി​റ്റ് പു​റ​ത്തി​റ​ക്കും. എം​ഇ​എ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹം​ബോ​ട്ട് ടെ​ക്ക് എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് ക​ന്പ​നി കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ മ​രു​ന്നും ഭ​ക്ഷ​ണ​വും എ​ത്തി​ക്കാ​നു​ള്ള റോ​ബോ​ട്ട് നി​ർ​മാ​ണ​ത്തി​ലാ​ണ്.
പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​എ​ച്ച് ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വോ​ള​ണ്ടി​യ​ർ​മാ​രാ​യ സെ​ക്ര​ട്ട​റി കെ.​എം. മു​ഹ​മ്മ​ദ് ഷ​ഫാ​ഫ്, മു​ഹ​മ്മ​ദ് സ​ഈ​ദ്, പി.​പി. അം​ജ​ദ് ഷാ​ജ​ഹാ​ൻ, പി.​എം. രാ​കേ​ഷ്, സോ​ന മ​റി​യ, കോ​ള​ജി​ലെ പൂ​ർ​വ​കാ​ല എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ കെ.​ടി. അ​ബ്ദു​ൽ സ​ജീ​ർ, പി.​മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, പി.​അ​ജി​ത്ത് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.