വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു
Friday, July 3, 2020 11:59 PM IST
മ​ങ്ക​ട: മ​ങ്ക​ട ജ​ന​മൈ​ത്രി പോ​ലീ​സി​നു കീ​ഴി​ലു​ള്ള പോ​ലീ​സ് സ​ന്ന​ദ്ധ സേ​വ​ക​ർ​ക്കു യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ അ​സി​സ്റ്റ​ന്‍റ്് സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ഹേ​മ​ല​ത, മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ സു​കു​മാ​ര​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി.​പ്ര​ദീ​പ് കു​മാ​ർ, എ. ​അ​ല​വി​ക്കു​ട്ടി, എ​എ​സ്ഐ ബൈ​ജു, വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി​ന്ദു മു​ര​ളി, അ​ന്പി​ളി പ്ര​ദീ​പ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സ്വ​പ്ന​മോ​ൾ, ഷ​മീ​ർ പു​ല്ലോ​ട​ൻ, ശ്രീ​രാ​മ​ൻ എ​ന്നി​വ​രും വോ​ള​ണ്ടി​യ​ർ​മാ​രാ​യ സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ൽ, ആ​രി​ഫ് കൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം വോ​ള​ണ്ടി​യ​ർ​മാ​രും പ​ങ്കെ​ടു​ത്തു .
മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കോ​വി​ഡ്-19 മാ​യി ബ​ന്ധ​പ്പെ​ട്ട ഡ്യൂ​ട്ടി​ക​ൾ, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, മ​റ്റ് ജ​ന​മൈ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​കൃ​തി ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്ക് പോ​ലീ​സ് വോ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ക്കു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 30 വോ​ള​ണ്ടി​യ​ർ​മാ​രി​ൽ 26 പു​രു​ഷ·ാ​രും നാ​ലു സ്ത്രീ​ക​ളു​മാ​ണ് അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ത്. കോ​വി​ഡ് ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ട്രോ​മ കെ​യ​ർ വ​നി​ത വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി ഹേ​മ​ല​ത ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.