ഭ​ക്ഷ്യ കി​റ്റ് എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്ക​ണം: കെപിഎച്ച്എ
Saturday, July 4, 2020 11:44 PM IST
നി​ല​ന്പൂ​ർ: പൊ​തു​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഭ​ക്ഷ്യ കി​റ്റ് നി​ല​വി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലു​ള്ള മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ല​ദ്യ​മാ​ക്ക​ണ​മെ​ന്ന് കെ​പി​എ​ച്ച്എ ഉ​പ​ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഉ​ച്ച​ഭ​ക്ഷ​ണ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​ത് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​രി​ൽ പ​ല​രും തു​ട​ർ​പ​ഠ​ന​ത്തി​ന് വേ​ണ്ടി വി​ദ്യാ​ല​യ​ങ്ങ​ൾ നി​ന്നു ത​ന്നെ മാ​റി പോ​യ​വ​രാ​ണ്. ഈ ​വ​ർ​ഷം പു​തി​യ​താ​യി പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് ഇ​ത് ല​ഭ്യ​മാ​യി​ട്ടു​മി​ല്ല.

ഈ ​വ​ർ​ഷം അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് ധാ​രാ​ളം കു​ട്ടി​ക​ൾ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി ചേ​ർ​ന്നി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​ല്ലാം ഇ​ത് നി​ഷേ​ധി​ക്ക​പ്പ​ട്ടി​രി​ക്കു​ന്നു. ഈ ​ന​ട​പ​ടി​യെ കെ​പി​എ​ച്ച്എ നി​ല​ന്പൂ​ർ ഉ​പ ജി​ല്ലാ ക​മ്മി​റ്റി അ​പ​ല​പി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സ​ഫ് സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പ​റ​ക്കു​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ന്നി വ​ർ​ഗീ​സ്, സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി, എ​ൻ.​കെ.​ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.