ഭൂ​വ​സ്ത്ര​മ​ണി​ഞ്ഞ് ചാ​ലി​യാ​ർ പഞ്ചാ​യ​ത്തി​ലെ തോ​ടു​ക​ൾ
Monday, July 6, 2020 11:00 PM IST
നി​ല​ന്പൂ​ർ: മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നാ​യി ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ തോ​ടു​ക​ളും കു​ള​ങ്ങ​ളും ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ച് സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ക​യ​ർ ഫെ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ 17 തോ​ടു​ക​ളും 10 കു​ള​ങ്ങ​ളും ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ച് സം​ര​ക്ഷി​ക്കു​ന്ന​ത്. ഒ​രു പ്ര​വൃ​ത്തി​ക്ക് (900 മീ​റ്റ​ർ ) അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്.
പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നാ​ശം വി​ത​ച്ച മൊ​ട​വ​ണ്ണ പാ​ട​ശേ​ഖ​ര​ത്തി​ലെ തോ​ടു​ക​ളി​ലെ ത​ട​സ​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കി ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ചു ക​ഴി​ഞ്ഞു. ന​ന്പൂ​രി​പ്പൊ​ട്ടി, മ​തി​ൽ​മൂ​ല തോ​ടു​ക​ളി​ലും പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ജി​ല്ലാ ത​ല​ത്തി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ച​തി​ന് ഒ​രു ല​ക്ഷം രൂ​പ​യു​ടെ പു​ര​സ്കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് നേ​ടി​യി​രു​ന്നു.
ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നും മ​ണ്ണൊ​ലി​പ്പ് ത​ട​യാ​നും ഓ​ര​ങ്ങ​ൾ ഇ​ടി​യാ​തി​രി​ക്കാ​നു​മാ​ണു തോ​ടു​ക​ളി​ൽ ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്നാ​ണ് ക​യ​ർ ഭൂ​വ​സ്ത്രം എ​ത്തി​ച്ച​ത്.