അ​ഫോ​ഡ​ബി​ൾ ഹൗ​സിം​ഗ് വി​ല്ലേ​ജ് പ​ദ്ധ​തി ത​ക​ർ​ക്കാ​ൻ ശ്ര​മ​മെ​ന്ന്
Tuesday, July 7, 2020 11:15 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ഭ​വ​ന സ്വ​പ്നം സാ​ക്ഷാ​ത്ക്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക്ക​രി​ച്ച അ​ഫോ​ർ ഡ​ബി​ൾ ഹൗ​സി​ങ്ങ് വി​ല്ലേ​ജ് പ​ദ്ധ​തി​യെ ത​ക​ർ​ക്കാ​ൻ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം. തെര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ആ​രോ​പ​ണ​ങ്ങ​ളു​ടെ പു​ക​മ​റ സൃ​ഷ്ടി​ച്ച് പ​ദ്ധ​തി ത​ട​സ​പ്പെ​ടു​ത്തു​ക എ​ന്ന സ​ങ്കു​ചി​ത രാ​ഷ്ടീ​യ ല​ക്ഷ്യ​മാ​ണ് ഇ​തി​നു പി​ന്നി​ൽ. ചി​ല​വു കു​റ​ഞ്ഞ വീ​ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക​യും അ​തി​ന് പ്ര​ച​ാര​ണം ന​ൽ​കു​ക​യും ചെ​യ്യേ​ണ്ട​ത് മു​നി​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​രം ന​ഗ​ര​സ​ഭ​യി​ൽ നി​ക്ഷി​പ്ത​മാ​യ ചു​മ​ത​ല​യാ​ണ്. ഇ​ത​നു​സ​രി​ച്ച് ന​ഗ​ര​സ​ഭ സ്വ​ന്തം നി​ല​ക്ക് പ​ണം മു​ട​ക്കാ​തെ ത​ന്നെ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്.
അ​ഫോ​ർ​ഡ​ബി​ൾ ഹൗ​സി​ങ്ങ് വി​ല്ലേ​ജ് പ​ദ്ധ​തി ന​ഗ​ര​സ​ഭ ​ഉപേ​ക്ഷി​ക്ക​ണ​മെ​ന്ന് ഈ ​കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ അ​വ​ർ അ​ത് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.