പൊ​ന്നാ​നി​യി​ൽ നി​രോ​ധ​നാ​ജ്ഞ
Friday, July 10, 2020 11:29 PM IST
മ​ല​പ്പു​റം: സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ന്നാ​നി താ​ലൂ​ക്കി​ൽ സി​ആ​ർ​പി​സി സെ​ക്ഷ​ൻ 144 വ​കു​പ്പ് പ്ര​കാ​രം ​ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 21 ആ​ളു​ക​ളി​ലാ​ണ് പൊന്നാനിയിൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
മേ​ഖ​ല​യി​ലെ ഡോ​ക്ട​ർ​മാ​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ, വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം വ്യ​ക്തി​ക​ൾ​ക്കു ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. അ​വ​ശ്യ​വ​സ്തു​ക്ക​ൾ ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ഴി​കെ ഒ​രു സ്ഥ​ല​ത്തും അ​ഞ്ചി​ല​ധി​കം ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​വാ​ൻ പാ​ടി​ല്ല. മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി, വി​വാ​ഹം, മ​ര​ണം എ​ന്നീ അ​ടി​യ​ന്തര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ല്ലാ​തെ​യു​ള്ള യാ​ത്ര​ക​ൾ നി​രോ​ധി​ച്ചിട്ടുണ്ട്.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ മ​ത്സ്യ​മാം​സാ​ദി​ക​ളു​ടെ വി​ൽ​പ്പ​ന പാ​ടി​ല്ല. പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, 65 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, രോ​ഗി​ക​ൾ എ​ന്നി​വ​ർ ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ യാ​ത്ര ചെ​യ്യ​രു​ത്. നാ​ലു​ച​ക്ര സ്വ​കാ​ര്യ, ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ അ​ട​ക്കം പ​ര​മാ​വ​ധി മൂ​ന്നു​പേ​ർ മാ​ത്ര​മേ യാ​ത്ര ചെ​യ്യു​വാ​ൻ പാ​ടു​ള്ളൂ. ക്ഷേ​ത്ര​ങ്ങ​ൾ, പ​ള്ളി​ക​ൾ, ച​ർ​ച്ചു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​രാ​ധ​ന​ക​ൾ, ആ​ഘോ​ഷ​ങ്ങ​ൾ, അ​ന്ന​ദാ​ന​ങ്ങ​ൾ എ​ന്നി​വ നി​രോ​ധി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പു​ന്ന​ത് നി​രോ​ധി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക്ക് കൂ​ട്ടി​രി​പ്പി​നാ​യി ഒ​ന്നി​ല​ധി​കം പേ​ർ ഉ​ണ്ടാ​ക​രു​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ശീ​തീ​ക​ര​ണ സം​വി​ധാ​നം (എ​യ​ർ ക​ണ്ടീ​ഷ​ണ​ർ) ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.