ലോ​റി ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ്: മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു
Saturday, July 11, 2020 11:43 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ/മഞ്ചേരി:​ മം​ഗ​ലാ​പു​ര​ത്തു നി​ന്നു വ​ന്ന ലോ​റി​യു​ടെ ഡ്രൈ​വ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു. മ​ഞ്ചേ​രി​യി​ൽ നി​ത്യ​മാ​ർ​ക്ക​റ്റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ണ​ക്ക​മീ​ൻ മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​വും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഡെ​യ് ലി മാ​ർ​ക്ക​റ്റു​മാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​ത്.

മം​ഗ​ലാ​പു​ര​ത്തു നി​ന്നു മ​ഞ്ചേ​രി ഉ​ണ​ക്ക മ​ത്സ്യ മാ​ർ​ക്ക​റ്റി​ലേ​ക്ക് ലോ​ഡു​മാ​യെ​ത്തി​യ തൃ​ശൂ​ർ പൈ​ങ്കു​ളം സ്വ​ദേ​ശി​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​യാ​ൾ ഇ​പ്പോ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.

ഏ​ഴി​നു പു​ല​ർ​ച്ചെ 3.30ന് ​മ​ഞ്ചേ​രി​യി​ലെ​ത്തി​യ ഡ്രൈ​വ​ർ രാ​വി​ലെ 9.30നാ​ണ് ഇ​വി​ടെ നി​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​യ​ത്. ഈ ​സ​മ​യം ര​ണ്ടു പേ​രാ​ണ് പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​ക്കാ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഈ ​ഡ്രൈ​വ​റു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ വീ​ടു​ക​ളി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും ല​ക്ഷ​ണ​ങ്ങ​ളി​ലു​ള്ള​വ​ർ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സ​തീ​ഷ്, എ​സ്ഐ സു​രേ​ഷ് ബാ​ബു, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​പെ​ക്ട​ർ​മാ​രാ​യ ബി​ശ്വ​ജി​ത്ത്, പ്രി​നു എ​ന്നി​വ​രാ​ണ് മാ​ർ​ക്ക​റ്റി​ലെ​ത്തി വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഡെയ് ലി മാ​ർ​ക്ക​റ്റ് മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ച​ത്. ഡ്രൈ​വ​ർ​ക്ക് വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ലു​ള്ള​വ​രു​മാ​യും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​മാ​യും സ​ന്പ​ർ​ക്ക​മു​ണ്ടാ​യി. ചി​ല പ​ച്ച​ക്ക​റി​ക്ക​ട​ക​ളി​ലും ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യി​ലും സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഏ​തൊ​ക്കെ ക​ട​ക​ളി​ലാ​ണ് പോ​യ​തെ​ന്നും ആ​രൊ​ക്കെ​യാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി എ​ന്ന​തും തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം. പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​രെ ക​ണ്ടെ​ത്തി ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യ ശേ​ഷം മാ​ർ​ക്ക​റ്റ് തു​റ​ക്കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​തെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം അ​റി​യി​ച്ചു.