മ​ല​പ്പു​റ​ത്ത് സ്പീ​ക്ക​ർ​ക്കെ​തി​രേ യൂ​ത്ത് ലീ​ഗ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​യു​ക്ത പ്ര​തി​ഷേ​ധം
Saturday, July 11, 2020 11:43 PM IST
മ​ല​പ്പു​റം: സ്വ​ർ​ണ​വേ​ട്ട​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ല​പ്പു​റ​ത്ത് യൂ​ത്ത് ലീ​ഗും യൂ​ത്ത് കോ​ണ്‍​ഗ്ര​സും സം​യു​ക്ത പ്ര​തി​ഷേ​ധം ന​ട​ത്തി. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗ​ത്തി​നെ​ത്തി​യ സ്പീ​ക്ക​ർ​ക്കു ക​ന​ത്ത സം​ര​ക്ഷ​ണ​മാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രു​ന്ന​ത്.

പോ​ലീ​സു​കാ​ർ​ക്കി​ട​യി​ലൂ​ടെ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു ക​ട​ന്ന സ്പീ​ക്ക​റു​ടെ വാ​ഹ​ന വ്യൂ​ഹം ഗേ​റ്റ് ക​ട​ന്ന​തി​നു ശേ​ഷം യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട​റേ​റ്റ്് ഗേ​റ്റി​ൽ ഉ​പ​രോ​ധി​ച്ച് സ്പീ​ക്ക​റെ വ​ഴി ത​ട​യാ​നാ​യി​രു​ന്നു നീ​ക്കം. എ​ന്നാ​ൽ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ ക​ന​ത്ത പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്നു സ്പീ​ക്ക​ർ ക​ള​ക്ട​റേ​റ്റി​നു പി​റ​കു വ​ശ​ത്തു​കൂ​ടി​യു​ള്ള ഗേ​റ്റ് വ​ഴി വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടു കൂ​ടി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ കെഎ​സ്ആ​ർ​ടി​സി പ​രി​സ​ര​ത്തു നി​ന്നു പ്ര​ക​ട​നം ആ​രം​ഭി​ച്ച് ന​ഗ​രം ചു​റ്റി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി. ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ജീ​ബ് കാ​ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ജി​ജി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​കെ മു​ഹ്്സി​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ ഷാ​ന​വാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് പാ​റ​ച്ചോ​ട​ൻ, മ​ല​പ്പു​റം മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​പ്പൂ​ട​ൻ ഷൗ​ക്ക​ത്ത് നേ​തൃ​ത്വം ന​ൽ​കി.