പൊന്നാനിയിൽ മൂ​ന്നി​ട​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍
Sunday, July 12, 2020 11:50 PM IST
എ​ട​പ്പാ​ൾ: ജി​ല്ല​യി​ലെ തീ​ര​ദേ​ശ തീ​വ്ര ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ​പ്പെ​ട്ട പൊ​ന്നാ​നി താ​ലൂ​ക്കി​ലെ മൂ​ന്നി​ട​ത്ത് ട്രി​പ്പി​ൾ ലോ​ക് ഡൗ​ണ്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഏ​ർ​പ്പെ​ടു​ത്തി. പൊ​ന്നാ​നി ന​ഗ​ര​സ​ഭ, പെ​രു​ന്പ​ട​പ്പ്, വെ​ളി​യം​കോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് ജൂ​ലൈ 23 വൈ​കു​ന്നേ​രം ആ​റു വ​രെ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ജൂ​ണ്‍ 29 മു​ത​ൽ ജൂ​ലൈ ആ​റു വ​രെ പൊ​ന്നാ​നി താ​ലൂ​ക്കി​ൽ പൂ​ർ​ണ​മാ​യും ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​ന് ശേ​ഷം താ​ലൂ​ക്ക് ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ലാ​ണ്. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ താ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലും ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ
ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി

എ​ട​പ്പാ​ൾ: പൊ​ന്നാ​നി താ​ലൂ​ക്കി​ലെ സാ​മൂ​ഹ്യ വ്യാ​പ​ന സാ​ധ്യ​ത ക​ണ്ടെ​ത്താ​നു​ള്ള ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ർ​ത്തി​യാ​യി. ത​വ​നൂ​ർ, കാ​ല​ടി, മാ​റ​ഞ്ചേ​രി, പെ​രു​ന്പ​ട​പ്പ്, വെ​ളി​യ​ങ്കോ​ട്, ആ​ല​ങ്കോ​ട്, ന​ന്നം​മു​ക്ക് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ഞാ​യ​റാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​യ​ത്.
രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള പൊ​ന്നാ​നി ന​ഗ​ര​സ​ഭ, എ​ട​പ്പാ​ൾ, വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യാ​ണ് ഇ​നി പൂ​ർ​ത്തി​ക​രി​ക്കാ​നു​ള്ള​ത്. പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ഇ​തു​വ​രെ 7882 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.