പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി: മ​ട​ങ്ങി​യ​ത് കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി
Sunday, July 12, 2020 11:50 PM IST
കാ​ളി​കാ​വ്: ഭ​ർ​ത്താ​വ് സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി പ​റ​യാ​നെ​ത്തി​യ ആ​ദി​വാ​സി വീ​ട്ട​മ്മ​ക്കും മ​ക്ക​ൾ​ക്കും കു​ടും​ബ​ത്തി​ലെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നൊ​പ്പം കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും. ചോ​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കും മ​ക്ക​ൾ​ക്കു​മാ​ണ് കാ​ളി​കാ​വി​ലെ ജ​ന​കീ​യ പോ​ലീ​സി​ന്‍റെ സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ച​ത്.
ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി ത​ന്‍റെ അ​ഞ്ച് മ​ക്ക​ൾ​ക്കൊ​പ്പം കാ​ളി​കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ഭ​ർ​ത്താ​വി​നെ​യും പോ​ലീ​സ് വി​ളി​പ്പി​ച്ചി​രു​ന്നു. എ​സ്ഐ സി.​കെ.​നൗ​ഷാ​ദ് ദ​ന്പ​തി​ക​ളോ​ട് ഏ​റെ നേ​രം സം​സാ​രി​ച്ച് കു​ടും​ബ പ്ര​ശ്ന​ത്തി​ൽ ര​മ്യ​ത​യു​ണ്ടാ​ക്കി. തു​ട​ർ​ന്ന് ഉ​ച്ച​സ​മ​യ​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി. സ്കൂ​ൾ പ​ഠ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് പോ​ലീ​സു​കാ​ർ സ്വ​രൂ​പി​ച്ച പ​ണം കൊ​ണ്ട് നോ​ട്ട് പു​സ്ത​ക​ങ്ങ​ളും പേ​ന​യും വാ​ങ്ങി ന​ൽ​കു​ക​യും ചെ​യ്തു. പു​സ്ത​ക​ങ്ങ​ളും പേ​ന​യും കി​ട്ടി​യ​തോ​ടെ ഈ ​കു​ടും​ബ​ത്തി​ന് ഇ​ര​ട്ടി സ​ന്തോ​ഷ​മാ​യി. എ​സ്‌​സി​പി​ഒ. എം.​വി​ന​യ ദാ​സ്, സി​പി​ഒ​മാ​രാ​യ കെ.​ജി​തി​ൻ, കെ.​ടി.​അ​ഷി​ഫ​ലി, സോ​ണി മോ​ൾ, സാ​ജേ​ഷ്, പ്രി​ൻ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.