വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ സൗ​രോ​ർ​ജ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണം
Monday, July 13, 2020 11:35 PM IST
എ​ട​ക്ക​ര: കൃ​ഷി​യി​ട​ങ്ങ​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ സൗ​രോ​ർ​ജ വേ​ലി നി​ർ​മാ​ണ​ത്തി​ന് ക​ർ​ഷ​ക​ർ​ക്കാ​യി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ വ​ന്യ​മൃ​ഗ​ശ​ല്യം​മൂ​ലം പൊ​റു​തി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം​വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഉ​യ​രു​ന്ന​ത്. വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​യി​ലെ എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, മൂ​ത്തേ​ടം, പോ​ത്തു​ക​ൽ, ചു​ങ്ക​ത്ത​റ എ​ന്നീ അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ല​ങ്ങ​ളാ​യി വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്.
വ​നാ​തി​ർ​ത്തി​ക​ളി​ൽ സൗ​രോ​ർ​ജ, വൈ​ദ്യു​ത വേ​ലി​ക​ൾ, കി​ട​ങ്ങു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ല​പ്പ​ഴ​ക്കം​മൂ​ലം ഇ​വ​യെ​ല്ലാം നാ​ശോന്മ·ു​ഖ​മാ​യി. ഇ​വ​യു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല​യു​ള്ള വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക​ളാ​ക​ട്ടെ നോ​ക്കു​കു​ത്തി​ക​ളാ​യി മാ​റു​ക​യും ചെ​യ്തു.
വ​ർ​ഷം​തോ​റും കാ​ട്ടാ​ന​ക​ളും, കാ​ട്ടു​പ​ന്നി​ക​ളും കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് രൂ​ക്ഷ​മാ​യി​ട്ടും വ​നം വ​കു​പ്പോ, കൃ​ഷി​വ​കു​പ്പോ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നു​മി​ല്ല.
ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ ഒ​രു വ​കു​പ്പും ക​ർ​ഷ​ക​ന്‍റെ ദു​രി​തം കാ​ണു​ന്നു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ സൗ​രോ​ർ​ജ വേ​ലി നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​മു​ണ്ട്.
2018-19ൽ ​കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ത്മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സൗ​രോ​ർ​ജ വേ​ലി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​രു​പ​ത് യൂ​ണി​റ്റു​ക​ൾ​ക്കാ​യി നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ​വീ​ത​മാ​ണ് അ​ന്ന് അ​നു​വ​ദി​ച്ച​ത്. മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം​വ​രെ ഒ​രു യൂ​ണി​റ്റി​ന് കി​ഴി​ൽ സൗ​രോ​ർ​ജ വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്കാ​നാ​യി​രു​ന്നു പദ്ധതി. ഇ​തി​ൽ അ​ൻ​പ​ത് ശ​ത​മാ​നം ക​ർ​ഷ​ക​ന് സ​ബ്സി​ഡി​യാ​യി കൃ​ഷി​വ​കു​പ്പ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ന​ട​പ്പി​ലാ​ക്കി​യ ഈ ​പ​ദ്ധ​തി ഇ​പ്പോ​ഴും വ​ള​രെ ഫ​ല​വ​ത്താ​യി ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പി​ന്നീ​ട് ഈ ​പ​ദ്ധ​തി മ​ല​പ്പു​റം ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. വ​യ​നാ​ട് ജി​ല്ല​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും വ​നം വ​കു​പ്പി​ന്‍റെ ടൈ​ഗ​ർ, എ​ലി​ഫ​ന്‍റ് പ്രോ​ജ​ക്ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യും ഇ​പ്പോ​ഴും ക​ർ​ഷ​ക​ർ​ക്കാ​യി സൗ​രോ​ർ​ജ വേ​ലി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.
ജി​ല്ല​യി​ലും എ​ലി​ഫ​ന്‍റ് പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ക​ർ​ക്ക് സൗ​രോ​ർ​ജ വേ​ലി നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി​വ​കു​പ്പ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു​വ​ങ്കെി​ലും വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ഇ​തി​നി​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ണ്ട് സൗ​രോ​ർ​ജ വേ​ലി നി​ർ​മാ​ണ​ത്തി​ന് വി​നി​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി മാ​റു​ക​യും ചെ​യ്തു.
എ​ന്നാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഈ ​പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കാ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും, വ​നം​വ​കു​പ്പി​ന്‍റ​യും കൃ​ഷി​വ​കു​പ്പി​ന്‍റ​യും ഭാ​ഗ​ത്ത് നി​ന്നും ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​നു​ള​ള ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​വു​ന്നി​ല്ല.