മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​ഴി​വ്
Monday, July 13, 2020 11:36 PM IST
മ​ല​പ്പു​റം: മ​ഞ്ചേ​രി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ജ​ന​റ​ൽ മെ​ഡി​സി​ൻ(​സീ​നി​യ​ർ റ​സി​ഡ​ന്‍റ്), ജ​ന​റ​ൽ മെ​ഡി​സി​ൻ (ജൂ​നി​യ​ർ റ​സി​ഡ​ന്‍റ്),
പീ​ഡി​യാ​ട്രി​ക്സ്, പ​ൾ​മ​ണ​റി മെ​ഡി​സി​ൻ, സൈ​ക്യാ​ട്രി, ജ​ന​റ​ൽ സ​ർ​ജ​റി(​സീ​നി​യ​ർ റ​സി​ഡ​ന്‍റ്), ജ​ന​റ​ൽ സ​ർ​ജ​റി (ജൂ​നി​യ​ർ റ​സി​ഡ​ന്‍റ്), ഓ​ർ​ത്തോ​പീ​ഡി​ക​സ്, ഗൈ​ന​ക്കോ​ള​ജി (സീ​നി​യ​ർ റ​സി​ഡ​ന്‍റ്), ഗൈ​ന​ക്കോ​ള​ജി (ജൂ​നി​യ​ർ റ​സി​ഡ​ന്‍റ്), അ​ന​സ്തേ​ഷ്യ (സീ​നി​യ​ർ റ​സി​ഡ​ന്‍റ്), അ​ന​സ്തേ​ഷ്യ (ജൂ​നി​യ​ർ റ​സി​ഡ​ന്‍റ്)​തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​യ​മ​നം. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം, വ​യ​സ്‌​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​സ​ലും പ​ക​ർ​പ്പും സ​ഹി​തം ജൂ​ലൈ 17ന് ​രാ​വി​ലെ 11ന് ​പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0483 2765056.

റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ല​പ്പു​റം: പൊന്മള പ​ഞ്ചാ​യ​ത്തി​ലെ പൊ​ൻ​മ​ള ക​ല്ലം​കു​ള​ന്പ് റോ​ഡ് (ആ​ർ​സി റോ​ഡ്) പ്രൊ​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​യു​ടെ 2019-20 വ​ർ​ഷ​ത്തെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്. പൊന്മള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​നാ​യി.​മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ.​റ​ഹ്മാ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ണി പൊ​ൻ​മ​ള, എം.​പി.​മു​സ്ത​ഫ, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ന​ഫീ​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.