കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ
Tuesday, July 14, 2020 11:20 PM IST
കൊ​ണ്ടോ​ട്ടി:​ കോ​വി​ഡ് 19 നെ ​തു​ട​ർ​ന്ന് അ​നി​ശ്ചി​ത​ത്തി​ലാ​യ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ന​ട​ക്കും. രാ​വി​ലെ 11നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. യു​ഡി​എ​ഫി​ൽ നി​ന്നു മു​സ്ലിം ലീ​ഗി​ലെ സി.​മു​ഹ​മ്മ​ദ് റാ​ഫി​യും എ​ൽ​ഡി​എ​ഫി​ൽ സി​പി​എ​​മ്മി​ലെ പി.​അ​ബ്ദു​റ​ഹി​മാ​ൻ എ​ന്ന ഇ​ണ്ണി​യു​മാ​ണ് അ​ധ്യ​ക്ഷസ്ഥാ​ന​ത്തേ​ക്ക് മ​ൽ​സ​രി​ക്കു​ക. വി​ക​സ​ന സ​മി​തി​യി​ൽ യു​ഡി​എ​ഫി​ൽ നാ​ലും എ​ൽ​ഡി​എ​ഫി​ന് മൂ​ന്നും അം​ഗ​ങ്ങ​ളാ​ണു​ള​ള​ത്.
ക​ഴി​ഞ്ഞ മാ​ർ​ച്ച് മൂ​ന്നി​നു കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി മു​സ്ലിം ലീ​ഗി​ലെ ഷ​റീ​ന വാ​രി​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. പി.​അ​ബ്ദു​റ​ഹി​മാ​ൻ ഇ​ണ്ണി​യാ​യി​രു​ന്നു അ​ന്നും ഇ​ട​തു സ്ഥാ​നാ​ർ​ഥി.
പി​ന്നീ​ട് മു​സ്ലിം​ലീ​ഗ് ധാ​ര​ണ പ്ര​കാ​രം തെ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ഷ​റീ​ന രാ​ജി​വ​യ്ക്കു​ക​യു ചെ​യ്തു. ഇ​തോ​ടെ​യാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷ​റീ​ന​യെ പൊ​തു​മ​രാ​മ​ത്തി​ലേ​ക്കും റാ​ഫി​യെ വി​ക​സ​ന സ്ഥി​രം സ​മി​തി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. സി. ​മു​ഹ​മ്മ​ദ്റാ​ഫി​യെ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​യാ​ണ് ഷ​റീ​ന രാ​ജി​വ​ച്ച​ത്.
നേ​ര​ത്തെ യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം മു​സ്ലിം ലീ​ഗി​ലെ യു.​കെ മ​മ്മ​ദി​ശ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യി​ൽ സ്ഥി​രം സ​മി​തി തെ​ര​ഞ്ഞെ​പ്പ് ന​ട​ത്തേ​ണ്ടി​വ​ന്ന​ത്. ജ​നു​വ​രി ഒ​ന്പ​തി​ന് സ്ഥി​രം സ​മി​തി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നെ​ങ്കി​ലും റി​ട്ടേ​ണി​ഗ്് ഓ​ഫീ​സ​ർ വോ​ട്ട് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ച​പ്പോ​ഴു​ണ്ടാ​യ പി​ശ​കു മൂ​ലം തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ ഇ​ട​തു​പ​ക്ഷം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കോ​വി​ഡ് മൂ​ലം ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. തു​ട​ർ​ന്നാ​ണ് നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച​ത്.