പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ഴ്സിം​ഗ് സ്റ്റാ​ഫ്്; രണ്ടു മാസംകൂടി
Tuesday, July 14, 2020 11:21 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ്, വ​യോ​ജ​ന സ്ട്രോ​ക്ക് വാ​ർ​ഡി​ലേ​ക്കു പെ​രി​ന്ത​ൽ​മ​ണ്ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി ര​ണ്ടു ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ സേ​വ​നം ര​ണ്ടു മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി ന​ൽ​കാ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ പൂ​ർ​ത്തീ​ക​രി​ച്ച ഈ ​വാ​ർ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ്് അ​ന്നു ആ​റു മാ​സ​ത്തേ​ക്കു ര​ണ്ട് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്കു ദി​വ​സ​വേ​ത​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. താ​ലൂ​ക്കി​ലെ നി​ര​വ​ധി രോ​ഗി​ക​ൾ​ക്കു ഇ​തു​മൂ​ലം ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കി​വ​രു​ന്ന സാ​ഹ​ച​ര്യം മാ​നി​ച്ചു ക​ഴി​ഞ്ഞ നാ​ലു ത​വ​ണ മൂ​ന്നു മാ​സം വീ​തം നീ​ട്ടി ന​ൽ​കി​യി​രു​ന്നു.
വീ​ണ്ടും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ എ​ച്ച്എം​സി ചെ​യ​ർ​മാ​ന്‍റെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം കോ​വി​ഡ് രോഗ-​പ്ര​തി​രോ​ധ സ​മ​യ​ത്തും രോ​ഗി​ക​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​യാ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ര​ണ്ടു മാ​സ​ത്തേ​ക്കു കൂ​ടി ന​ഴ്സിം​ഗ് സ്റ്റാ​ഫി​ന്‍റെ സേ​വ​നം തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത്. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​സാ​മു​വ​ൽ കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി.​മു​സ്ത​ഫ, ഡോ.​വി.​യു.​സീ​തി, പി.​ടി.​എ​സ് മൂ​സു, കെ.​പി.​എം. സ​ക്കീ​ർ,ഡോ. ​നി​ലാ​ർ മു​ഹ​മ്മ​ദ്, പി.​പി. സൈ​ത​ല​വി, ഡോ. ​ആ​ഷി​ഷ് നാ​യ​ർ, വി.​പി. അ​ബൂ​ബ​ക്ക​ർ, കെ.​പി. ഷൈ​ജ​ൽ, കു​റ്റീ​രി മാ​നു​പ്പ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.