കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, July 14, 2020 11:21 PM IST
നി​ല​ന്പൂ​ർ: മേ​ഞ്ഞു ന​ട​ക്കു​ന്ന​തി​നി​നി​ടെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റി​ൽ വീ​ണ പോ​ത്തി​നെ നി​ല​ന്പൂ​ർ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.
മ​ന്പാ​ട് കൂ​ളി​ക്ക​ൽ ചീ​ര ഇ​സ്മാ​യി​ൽ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള പോ​ത്താ​ണ് ക​ല്ലു​മു​റി​യ​ൻ ശി​ഹാ​ബ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​രു​പ​ത്ത​ഞ്ച​ടി​യോ​ളം ആ​ഴ​വും പ​ത്ത​ടി​യോ​ളം വെ​ള്ള​വു​മു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്.
ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പോ​ത്തി​നെ ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തുടർ​ന്ന് നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഒ.​കെ. അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി.
ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ വി.​സ​ലീം, വൈ.​പി.​ശ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ കി​ണ​റ്റി​ലി​റ​ങ്ങി റോ​പ്പും റെ​സ്ക്യൂ ബെ​ൽ​റ്റും ഉ​പ​യോ​ഗി​ച്ച് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ സി ​കെ. ന​ന്ദ​കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി.​അ​മീ​റു​ദ്ദീ​ൻ,
എം.​വി.​അ​ജി​ത്ത്, എ​സ്.​സ​ന​ന്ത്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ ഡ്രൈ​വ​ർ വി. ​അ​ബ്ദു​ൽ മു​നീ​ർ, ഹോം ​ഗാ​ർ​ഡ് ടി.​എ.​തോ​മ​സ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.