ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം
Tuesday, July 14, 2020 11:21 PM IST
മ​ഞ്ചേ​രി : ഇ​ന്ന​ലെ ചേ​ർ​ന്ന മ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം ബ​ഹ​ള​ത്തി​ൽ മു​ങ്ങി. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​യാ​ണ് ബ​ഹ​ള​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഹ​രി​ത​ക​ർ​മ​സേ​ന ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളി​ൽ മാ​ത്രം മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്നു​വെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷാ​രോ​പ​ണം
.​മ​ഞ്ചേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​തമാ​യി
തു​ട​രു​ന്ന വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​നു പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഗ്ര​ന്ഥാ​ല​യം മാ​ധ​വ​ൻ നാ​യ​ർ സ്മാ​ര​ക സൗ​ധ​ത്തി​ലേ​ക്കു മാ​റ്റാ​ൻ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.
മം​ഗ​ല​ശേ​രി ലൈ​ബ്ര​റി​ക്ക് അ​ന്ത​രി​ച്ച മു​ൻ​കേ​ന്ദ്ര​മ​ന്ത്രി ഇ. ​അ​ഹ​മ്മ​ദി​ന്‍റെ പേ​ര് ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.