റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ
Wednesday, July 15, 2020 11:30 PM IST
മ​ല​പ്പു​റം: ആ​ത്മ നി​ർ​ഭ​ർ ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്കും റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത കോ​ണ്‍​വെ​ന്‍റു​ക​ൾ, ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ൾ, ആ​ശ്ര​മ​ങ്ങ​ൾ, അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, യ​ത്തീം ഖാ​ന​ക​ൾ, മ​റ്റ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത നി​ല​വി​ൽ വെ​ൽ​ഫെ​യ​ർ റേ​ഷ​ൻ പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ജൂ​ലൈ​യി​ൽ സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ. ​രാ​ജീ​വ് അ​റി​യി​ച്ചു. ആ​ളൊ​ന്നി​ന് അ​ഞ്ച് കി​ലോ​ഗ്രാം അ​രി, ഒ​രു കി​ലോ​ഗ്രാം ക​ട​ല എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ആ​ധാ​ർ കാ​ർ​ഡും സ​ത്യ​വാ​ങ്മൂ​ല​വും ന​ൽ​കി റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നു ഭ​ക്ഷ്യ​ധാ​ന്യം വാ​ങ്ങാം. റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യം ല​ഭി​ക്കാന്‌ സ​ത്യ​വാ​ങ്മൂ​ല​വും ആ​ധാ​ർ കാ​ർ​ഡ് പ​ക​ർ​പ്പ് സ​ഹി​ത​വു​മു​ള്ള അ​പേ​ക്ഷ സ്ഥാ​പ​ന അ​ധി​കൃ​ത​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ൽ​ക​ണം. സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍റെ മാ​തൃ​ക എ​ല്ലാ റേ​ഷ​ൻ ക​ട, താ​ലൂ​ക്ക്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലും ല​ഭി​ക്കും.