പ്ല​സ്ടു​വി​ലും മ​ല​പ്പു​റ​ത്തി​ന് എ ​പ്ല​സ് നേ​ട്ടം
Wednesday, July 15, 2020 11:31 PM IST
മ​ല​പ്പു​റം: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക്ക് പി​ന്നാ​ലെ പ്ല​സ്ടു പ​രീ​ക്ഷ​യി​ലും സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സു​കാ​ർ മ​ല​പ്പു​റ​ത്ത്. ഈ ​വ​ർ​ഷ​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫ​ല​ത്തി​ലും മ​ല​പ്പു​റം ജി​ല്ല​ക്ക് അ​ഭി​മാ​നാ​ർ​ഹ​മാ​യ വി​ജ​യ​മാ​ണു​ള്ള​ത്. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 57736 വി​ദ്യാ​ർ​ഥി​ക​ളി​ൽ 57422 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി.
85.84 ശ​ത​മാ​നം വി​ജ​യം. 2234 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം 1937 പേ​ർ​ക്കാ​ണ് ഈ ​നേ​ട്ട​മു​ണ്ടാ​യ​ത്. 2,234 പേ​ർ മു​ഴു​വ​ന്‌ വി​ഷ​യ​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് വാ​ങ്ങി. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത് മ​ല​പ്പു​റ​ത്താ​ണ്.ടെ​ക്നി​ക്ക​ൽ സ്കൂ​ളു​ക​ളു​ടെ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ മ​ല​പ്പു​റ​ത്തി​ന് ര​ണ്ടാം​സ്ഥാ​ന​മാ​ണ്.
234 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 213 പേ​രും വി​ജ​യി​ച്ചു. 91.03 ശ​ത​മാ​നം. അ​ഞ്ചു പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. സം​സ്ഥാ​ന​ത്ത് ആ​കെ 37 പേ​ർ​ക്കാ​ണ് മു​ഴു​വ​ൻ എ ​പ്ല​സ് ല​ഭി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച വി​ജ​യ​മു​ണ്ടാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. അ​ധ്യാ​പ​ക​ർ​ക്കാ​യി പ്ര​ത്യേ​ക കൈ​പു​സ്ത​ക​ങ്ങ​ൾ, വി​വി​ധ വി​ഷ​യ​ങ്ങ​ൾ​ക്കാ​യി പ​രി​ശീ​ല​ന​ങ്ങ​ൾ, പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കു പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ്ര​ദ്ധ​യും കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കു പ​രി​ശീ​ല​ന​ങ്ങ​ൾ, പ​രീ​ക്ഷ​ക്ക് മു​ന്പാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​ത്യേ​ക പ​ഠ​ന ക്യാ​ന്പു​ക​ൾ തു​ട​ങ്ങി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ഭേ​രി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നി​രു​ന്നു.
സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ഓ​പ്പ​ണ്‍ സ്കൂ​ൾ വ​ഴി പ​രീ​ക്ഷ എ​ഴു​തി​യ​ത് മ​ല​പ്പു​റ​ത്താ​യി​രു​ന്നു. 18,582 കു​ട്ടി​ക​ൾ . 7,704 പേ​ർ വി​ജ​യി​ച്ചു. 41.46 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 40 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ പ​ത്താം​സ്ഥാ​ന​ത്താ​ണ് ജി​ല്ല. ഓ​പ്പ​ണ്‍ സ്കൂ​ളി​ൽ ആ​കെ 19,070 കു​ട്ടി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​തി​ൽ 488 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നി​ല്ല. മ​ല​പ്പു​റം ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​ത് പാ​ല​ക്കാ​ടാ​ണ്. 7,000 കു​ട്ടി​ക​ളി​ൽ 2,562 പേ​ർ വി​ജ​യി​ച്ചു. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ഏ​റ്റ​വും പി​റ​കി​ൽ പാ​ല​ക്കാ​ടാ​ണ്, 36.60 ശ​ത​മാ​നം.
വി​ജ​യ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​എ​ന്നി​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്ഥി​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ൻ, വി​ജ​യ​ഭേ​രി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ലീം കു​രു​വ​ന്പ​ലം, ടി.​സ​ലിം എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.