ചാ​ലി​യാ​റി​ൽ പ​നി നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ആ​രോ​ഗ്യ വ​കു​പ്പ്
Wednesday, July 15, 2020 11:31 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​വ​ണ ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പ​രാ​മ​വ​ധി വി​ജ​യി​ച്ചു​വെ​ന്ന് പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എന്നിവ ബാ​ധിച്ചവ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടെ​ന്ന് ചാ​ലി​യാ​ർ ക​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​രു​ണ്‍​കു​മാ​റാ​ണ് അ​റി​യി​ച്ച​ത്.
മൂ​ന്നു പേ​ർ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ത്തോ​ടെ എ​ത്തി​യി​രു​ന്നെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. എ​ലി​പ്പ​നി ല​ക്ഷ​ണ​ത്തോ​ടെ ഒ​രു യു​വാ​വ് നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. എ​ന്നാ​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​ണ്. തോ​ട്ടം മേ​ഖ​ല ഏ​റെ​യു​ള്ള ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ‘തോ​ട്ട​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങാം’ എ​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കാ​ന്പ​യി​ൻ ഫ​ലം ക​ണ്ട​തും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​ൻ ഒ​രു പ​രി​ധി വ​രെ സ​ഹാ​യ​ക​മാ​യെ​ന്നു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ മ​ട​ങ്ങി​യെ​ത്തി​യ​വ​രി​ൽ ഏ​ഴു പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ കോവിഡ് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാന്‌ ല​ക്ഷ്യ​മി​ട്ടാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​രോ​ഗ്യ സ​ന്ദേ​ശ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​തെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.