സ​ന്പ​ർ​ക്ക തോ​ത് ക​ണ്ടെ​ത്താ​ൻ എ​ട​ക്ക​ര​യി​ൽ സ​ർ​വേ
Wednesday, July 15, 2020 11:31 PM IST
എ​ട​ക്ക​ര: കോ​വി​ഡ് സ​ന്പ​ർ​ക്ക വ്യാ​പ​ന തോ​ത് നി​ർ​ണ​യി​ക്കാ​ൻ എ​ട​ക്ക​ര​യി​ൽ സ​ന്പൂ​ർ​ണ പ​ഠ​ന സ​ർ​വേ പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ വി​ഭാ​ഗം. മേ​ഖ​ല​യി​ലെ നാ​ല് വാ​ർ​ഡു​ക​ളി​ൽ സ​ന്പ​ർ​ക്കം​വ​ഴി രോഗം വ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക സ​ർ​വേ ന​ട​ത്താ​ൻ തീ​രു​മാ​നം. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള സ​ർ​വേ ഇ​ന്നാ​രം​ഭി​ക്കും.
കോ​വി​ഡ് ബാ​ധി​ച്ച് ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വാ​ർ​ഡു​ക​ളി​ലും വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ർ​ഡി​ലു​മാ​ണ് സ​ർ​വേ ന​ട​ത്തു​ക.
നാ​ലു വാ​ർ​ഡു​ക​ളി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ലെ ആ​റാ​യി​ര​ത്തോ​ളം ആ​ളു​ക​ളെ​ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വേ​യ്ക്ക് വി​ധേ​യ​രാക്കും.പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ആ​ശാ വോ​ള​ണ്ടി​യ​ർ​മാ​രും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ​ർ​വേ ന​ട​ത്തു​ക.
സ​ർ​വേയി​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​വ​രെയും ഇ​പ്പോ​ൾ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ത്ത് ഡോ​ക്ട​ർ​മാ​ര​ട​ങ്ങി​യ സം​ഘ​മാ​യി​രി​ക്കും ​റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ സ്വീ​ക​രി​ക്കു​ക. സ്ര​വ പ​രി​ശോ​ന​യ്ക്കാ​യി സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ ലാ​ബി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
വേ​ഗ​ത്തി​ൽ പ​രി​ശോ​ധ​നാ ഫ​ലം ല​ഭ്യ​മാ​ക്കാന്‌ ആ​ന്‍റി​ജ​ൻ കി​റ്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​വും ന​ട​ത്തു​ന്നു​ണ്ട്. ജി​ല്ലാ മെ​ഡി​ക്ക​ൽ വി​ഭാ​ഗം പ്ര​ത്യേ​ക​മാ​യി ത​യ്യാ​റാ​ക്കി​യ ’കോ​വി​ഡ് ആ​ക‌്ഷ​ൻ ഫോ​ഴ്സ് മ​ല​പ്പു​റം ജി​ല്ല’ എ​ന്ന പ​ദ്ധ​തി​യാ​ണി​ത്.
കോ​വി​ഡ് ബാ​ധി​ത മേ​ഖ​ല​യാ​യ താ​നൂ​രി​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​യി. സം​ഘ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ സ​ർ​വേ​യാ​ണ് എ​ട​ക്ക​ര​യി​ൽ ന​ട​ക്കു​ന്ന​ത്. ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ലെ​ല്ലാം ഇ​ത്ത​ര​ത്തി​ലു​ള്ള സ​ർ​വേ ന​ട​ത്താ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. മാ​ർ​ക്ക​റ്റു​ക​ൾ, ടൗ​ണു​ക​ൾ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ കോ​വി​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യ​ന്നും സം​ഘം പ​രി​ശോധിക്കും. സ​ർ​വേ സം​ഘ​ത്തി​നു​ള്ള പ​രി​ശീ​ല​നം ക​രു​നെ​ച്ചി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജാ​ബി​ദ്, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ചാ​ച്ചി, പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​ക്സ്പേ​ർ​ട്ട്സ് ഡോ. ​സു​ബി​ൻ, ഡോ. ​ന​വ്യ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ യു​.കെ.കൃ​ഷ്ണ​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കെ ​ശ​ബ​രി​ശ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
നാളെ ഇ​ത് സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന യോ​ഗം ക​രു​നെ​ച്ചി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും.