കോ​വി​ഡ് ബാ​ധി​ത​നെ​ന്നു പ​റ​ഞ്ഞു തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, July 15, 2020 11:41 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് ബാ​ധി​ത​നെ​ന്നു വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ പാ​ലൂ​ർ സ്വ​ദേ​ശി കൊ​ള​ത്തൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
പാ​ലൂ​ർ സ്വ​ദേ​ശി​യും പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​സ്റ്റ​ൽ ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ര​നു​മാ​യ തു​വ​ക്കൂ​ത്ത് മാ​യാ​ഭ​വ​നി​ലെ പി. ​രാ​മ​ച​ന്ദ്ര​ൻ എ​ന്ന മ​ണി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ.
പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ൽ ഭാ​ര​ത് ഗ്യാ​സ് വി​ത​ര​ണം ചെ​യ്തു ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹത്തെ കോവിഡ് ബാധിതനെന്നു പറഞ്ഞ് ചെ​മ്മ​ല​ശേ​രി ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ഗ്യാ​സ് വി​ത​ര​ണം ചെ​യ്യാ​ൻ ആ​ളു​ക​ൾ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇദ്ദേഹം പ​റ​യു​ന്ന​ത്.

ഇ​ദ്ദേ​ഹം ഗ്യാ​സ് വി​ത​ര​ണം ചെ​യ്യു​ന്ന വീ​ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മെ​ല്ലാം ഇ​യാ​ൾ കോ​വി​ഡ് ബാ​ധി​ത​നാ​ണെ​ന്നും ഇ​നി​മു​ത​ൽ ഇ​വി​ടെ ഗ്യാ​സ് വി​ത​ര​ണം വേ​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് ആ​ളു​ക​ൾ തൊ​ഴി​ൽ നി​ഷേ​ധം ന​ട​ത്തു​ന്ന​തെ​ന്നു രാ​മ​ച​ന്ദ്ര​ൻ പ​രാ​തി​പ്പെ​ട്ടു. ത​നി​ക്ക് കോ​വി​ഡ് ഇ​ല്ലെ​ന്നും ത​നി​ക്കെ​തി​രെ​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് അ​റു​തി വ​രു​ത്ത​ണ​മെ​ന്നും അ​റി​യി​ച്ചാ​ണ്് കൊ​ള​ത്തൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.