ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി കീ​ഴ്പ്പെ​ടു​ത്താ​നാ​വി​ല്ല: ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്
Thursday, July 30, 2020 11:07 PM IST
നി​ല​ന്പൂ​ർ: ഭ​ര​ണ​സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി കീ​ഴ്പ്പെ​ടു​ത്താ​മെ​ന്ന് ധ​രി​ക്കേ​ണ്ടെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യും വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യു​മൊ​ക്കെ​യു​ള്ള പ​രി​ച​യം അ​ൻ​വ​റി​നാ​ണു​ള്ള​ത്. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലി​രി​ക്കെ​യാ​ണ് അ​ൻ​വ​റി​നെ​തി​രെ ര​ണ്ട് ക്രി​മി​ന​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.
നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പ​ര​ന്പ​ര​ത​ന്നെ​യാ​ണ് അ​ൻ​വ​ർ ന​ട​ത്തി​യ​ത്. മ​ല​തു​ര​ന്നും കു​ന്നി​ടി​ച്ചും ത​ട​യ​ണ​കെ​ട്ടി​യും ഭൂ​മി പി​ടി​ച്ചു​മു​ള്ള മാ​ഫി​യ രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ അ​പ​ഹാ​സ്യ​നാ​യി​രി​ക്കു​ക​യാ​ണ് അ​ൻ​വ​ർ. ഇ​തി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​നാ​ണ് രാ​ഷ്ട്രീ​യ സ്വാ​ധീ​ന​വുപ​യോ​ഗി​ച്ച് ക​ള്ള​ക്കേ​സെ​ടു​പ്പി​ക്കു​ന്ന​ത്. എം​എ​ൽ​എ​യു​ടെ സ​ത്യ​വി​രു​ദ്ധ​മാ​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടും.