പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ​റോ​ഡു​ക​ൾ​ക്ക് 1.15 കോ​ടി അ​നു​വ​ദി​ച്ചു
Thursday, July 30, 2020 11:07 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് 1.15 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​റി​യി​ച്ചു. ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​ത്.
മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മാ​ണി​യോ​ട് മേ​ലാ​റ്റൂ​ർ ബൈ​പ്പാ​സ് റോ​ഡ് 20 ല​ക്ഷം, വ​ള​യ​പ്പു​റം ചേ​നേ​ങ്ങ​ൽ റോ​ഡ്10 ല​ക്ഷം, ശാ​ന്തി​ന​ഗ​ർ ഇ​രു​ളും​കാ​ട് അ​ത്താ​ണി റോ​ഡ് 20 ല​ക്ഷം, വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കി​ളി​യ​ങ്ങ​ൽ​പാ​റ ക​രി​ങ്ങ​റ റോ​ഡ് 10 ല​ക്ഷം,

എ​ള്ളു​കു​ത്തു​ന്ന പാ​റ പാ​റോ​തി​ങ്ങ​ൽ ക​ണ്ടം മ​ദ്ര​സ പ​ടി​ഞ്ഞാ​റേ​ക്ക​ര റോ​ഡ് 10 ല​ക്ഷം, കു​ഞ്ഞാ​പ്പു നാ​യ​ർ​പ​ടി പു​തു​പ​റ​ന്പ് ചേ​രി റോ​ഡ് 15 ല​ക്ഷം, പ​ച്ചീ​രി​പ്പാ​റ പി​ടി​ക പ​ടി റോ​ഡ് 15 ല​ക്ഷം, ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ ബി​ടാ​ത്തി കൂ​ട്ട്കാ​വ് റോ​ഡി​ന് 15 ല​ക്ഷം എ​ന്നീ റോ​ഡു​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക​ൾ ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കു​ന്ന​തി​ന് എ​ൽ.​എ​സ്.​ജി.​ഡി എ​ഞ്ചി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു.