പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ട്രൂ​നാ​റ്റ് സം​വി​ധാ​നം ഉ​ട​ൻ
Thursday, July 30, 2020 11:07 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തി​നാ​യു​ള്ള ട്രൂ​നാ​റ്റ് മെ​ഷീ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തി​ര​ക്കും മ​റ്റു പ​രി​മി​തി​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ട്രൂ​നാ​റ്റ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

നി​ല​വി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വ ശേ​ഖ​ര​ണം മാ​ത്ര​മാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ലി​സ്റ്റ് പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ, മേ​ലാ​റ്റൂ​ർ ബ്ലോ​ക്ക്, മ​ങ്ക​ട ബ്ലോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ളു​ടെ സ്ര​വ​മാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ക്കു​ന്ന​ത്. ഒ​രു ദി​വ​സം മു​പ്പ​തോ​ളം പേ​രു​ടെ സ്ര​വ ശേ​ഖ​ര​ണ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തു​ക. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ട്രൂ​നാ​റ്റ് സം​വി​ധാ​നം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്താ​ൽ മൂ​ന്നോ നാ​ലോ ദി​വ​സ​ത്തി​നു ശേ​ഷ​മേ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു.

ട്രൂ​നാ​റ്റ് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ര​ണ്ടു മ​ണി​ക്കൂ​റി​ൽ ഫ​ലം ല​ഭ്യ​മാ​കും. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പു​റ​മെ എ​ച്ച്ഐ​വി, ചി​ക്കു​ൻ ഗു​നി​യ, ഡെ​ങ്കി​പ്പ​നി, എ​ച്ച്1​എ​ൻ1, മ​ലേ​റി​യ, ടി​ബി, റ​ബീ​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ളും ട്രൂ​നാ​റ്റ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ന​ട​ത്താ​ൻ സാ​ധി​ക്കും.​സ​ർ​ക്കാ​ർ സ്ഥാ​പി​ക്കു​ന്ന മെ​ഷീ​ൻ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ബാ​ങ്കി​ലും ട്രൂ​നാ​റ്റ് മെ​ഷീ​ൻ സ്വ​ന്ത​മാ​യി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു.