ദി​യാ​ന​യ്ക്ക് സ്നേ​ഹസ​മ്മാ​ന​വു​മാ​യി ഗു​രു​ജ​ന​ങ്ങ​ൾ
Saturday, August 1, 2020 11:30 PM IST
എ​ട​ക്ക​ര: വ​ലി​യ​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പോ​ത്തു​ക​ൽ കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ദി​യാ​ന​ക്ക് ഗു​രു​ജ​ന​ങ്ങ​ളു​ടെ വ​ക സ​മ്മാ​നം. ത​ങ്ങ​ളു​ടെ ശി​ഷ്യ​യ്ക്ക് സു​ര​ക്ഷി​ത​മാ​യൊ​രു സ്നേ​ഹ​വീ​ടാ​ണ് സ്കൂ​ളി​ലെ ഗു​രു​ജ​ന​ങ്ങ​ളും, ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​ള​യ​ദു​ര​ന്ത​ത്തി​ന് ശേ​ഷം സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും അ​ടി​യ​ന്തി​ര സ​ഹാ​യം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ്നേ​ഹ​പ​ക​ർ​ച്ച എ​ന്ന പേ​രി​ൽ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഭ​വ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ ദി​യാ​ന​ക്ക് സ്കൂ​ൾ അ​ധി​കൃ​ത​ർ കോ​ടാ​ലി​പ്പൊ​യി​ലി​ൽ വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​യോ​ഹ​ന്നാ​ൻ തോ​മ​സും, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. ച​ട​ങ്ങി​ൽ വൈ​സ് പ്രി​ൻ​സി​പ്പൽ റെ​ജി ഫിലിപ്പ്, പി​ടിഎ പ്ര​സി​ഡ​ന്‍റ് കെ.രാ​മ​ച​ന്ദ്ര​ൻ, അ​ധ്യാ​പ​ക​രാ​യ സി.​എ​ച്ച് ഇ​ഖ്ബാ​ൽ, അ​നി​ൽ മാ​സ്റ്റ​ർ, എം​ടി​എ പ്ര​സി​ഡ​ന്‍റ് ലി​സി സോ​ണി, വാ​ർ​ഡം​ഗം അ​ബ്ദു​ൾ അ​സീ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​എ​സ് തോ​മ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു, അം​ഗ​ങ്ങ​ളാ​യ മു​ജീ​ബ്, അ​ഷ്റ​ഫ്, ഷീ​ലു ദാ​നി​യേ​ൽ, ആ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്നേ​ഹ​പ​ക​ർ​ച്ച വ​ഴി സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ർ​മി​ച്ച് ന​ൽ​കു​ന്ന അ​ഞ്ചാ​മ​ത്തെ വീ​ടാ​ണി​ത്.