വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Saturday, August 1, 2020 11:30 PM IST
ക​രു​വാ​ര​കു​ണ്ട്: മു​സ്ലിം ലീ​ഗ് ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്കു കീ​ഴി​ലെ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ക​മ്മ​റ്റി നി​ർ​മി​ച്ച പ്ര​ഥ​മ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ചെ​ന്പ​ൻ കു​ന്നി​ലെ കു​ടും​ബ​ത്തി​നാ​ണ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ക​മ്മി​റ്റി വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​അ​ല​വി, എ​ൻ.​ഉ​ണ്ണീ​ൻ​കു​ട്ടി, കെ.​മു​ഹ​മ്മ​ദ്, പി.​ഷൗ​ക്ക​ത്ത​ലി, തൊ​ണ്ടി​യി​ൽ ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.