മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​മാ​യി ഏ​ലം​കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കു​ന്നു
Sunday, August 2, 2020 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ആ​ർ​ദ്രം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കു​ന്നു. ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ക്കും.
ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ അ​ധ്യ​ക്ഷ​യാ​കും. നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ൽ നി​ന്നു​ള്ള 17 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്തു വ​ക അ​ഞ്ചു​ല​ക്ഷ​വും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ ല​ഭി​ച്ച നാ​ല​ര ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ചാ​ണ് ഏ​ലം​കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​ത് .
പ്ര​തി​ദി​നം 250 ഓ​ളം രോ​ഗി​ക​ൾ എ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് രോ​ഗി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വൈ​കീ​ട്ട് ആ​റ് വ​രെ ഒ​പി സൗ​ക​ര്യ​വും ടോ​ക്ക​ണും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
രോ​ഗി​ക​ളു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ ന​വീ​ക​ര​ണം, ഡോ​ക്ട​ർ​മാ​രു​ടെ മു​റി​ക​ളി​ൽ എ​സി, ഫ​ർ​ണി​ച്ച​റു​ക​ൾ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ൽ,ഫാ​ർ​മ​സി, കു​ട്ടി​ക​ളു​ടെ വാ​ക്സി​ൻ സൂ​ക്ഷി​ക്കു​ന്ന സ്റ്റോ​റേ​ജ് മു​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​സി ഘ​ടി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്.
വ​നി​താ ശി​ശു​സൗ​ഹൃ​ദ രീ​തി​യി​ൽ ന​വീ​ക​രി​ച്ച ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക് പാ​ലൂ​ട്ടു​ന്ന​തി​നാ​യി പ്ര​ത്യേ​ക മു​റി​യും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ളി​സ്ഥ​ല​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
സാ​ധാ​ര​ണ ഒ​പി വി​ഭാ​ഗ​ത്തി​ന് പു​റ​മെ ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ ശി​ശു​രോ​ഗ വി​ദ​ഗ്ധ​രു​ടെ​യും മാ​സ​ത്തി​ൽ ഒ​രു ത​വ​ണ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​ന്‍റെ​യും സേ​വ​നം ആ​ശു​പ​ത്രി​യി​ൽ ല​ഭി​ക്കും.
ഫി​സി​യോ തെ​റാ​പ്പി യൂ​നി​റ്റും ആ​ശു​പ​ത്രി​യി​ലു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ലെ​ത്തി​യും ഫി​സി​യോ തെ​റാ​പ്പി ചെ​യ്തു ന​ൽ​കു​ന്നു​ണ്ട്.​ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ആ​ശു​പ​ത്രി​യി​ലു​ണ്ട്. നി​ല​വി​ൽ മൂ​ന്നു ഡോ​ക്ട​ർ​മാ​ർ, ര​ണ്ട് സ്റ്റാ​ഫ് ന​ഴ്സു​മാ​ർ,
ര​ണ്ട് ഫാ​ർ​മ​സി​സ്റ്റു​മാ​ർ, മൂ​ന്ന് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ഒ​രു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, അ​ഞ്ച് ജൂ​ണി​യ​ർ​പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​നം ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണ്.