നി​ല​ന്പൂ​രിൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​യി​ൽ നാ​ലു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Monday, August 3, 2020 10:47 PM IST
നി​ല​ന്പൂ​ർ: ര​ണ്ടാം​ഘ​ട്ട ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന നി​ല​ന്പൂ​രി​ന് ആ​ശ്വാ​സ​മാ​യി.​ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ നി​ല​ന്പൂ​ർ ജി​യു​പി സ്കൂ​ളി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ നാ​ലു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​വി​ഡ് 19 വ്യാ​പ​നം ഇ​ല്ലെ​ന്നു നി​രീ​ക്ഷ​ണ സ​മി​തി യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ർ​ട്ട് ന​ൽ​കി.
മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ആ​ശ വ​ർ​ക്ക​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ സ​ർ​വേ​യി​ൽ, ന​ഗ​ര​സ​ഭ​യി​ലെ 12,000 വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി​യി​ല​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ 220 പേ​രി​ൽ നി​ന്നു സ്ക്രീ​നിം​ഗി​ലൂ​ടെ 185 പേ​രെ തെ​ഞ്ഞെ​ടു​ത്തു. ഇ​തി​ൽ 124 പേ​രെ​യാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.