ക​ർ​ഷ​ക​രോ​ടു​ള്ള ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Monday, August 3, 2020 10:47 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ന​പാ​ല​ക​ർ​ക്കു ക​ർ​ഷ​ക​രോ​ടു​ള്ള ക്രൂ​ര​ത​യും അ​വ​ഗ​ണ​ന​യും അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റ​ക​ണ​മെ​ന്നു കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം പെ​രി​ന്ത​ൽ​മ​ണ്ണ - മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. റാ​ന്നി​യി​ൽ വ​ന​പാ​ല​ക​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ വ​നം വ​കു​പ്പ് ഉ​ദ്യാ​ഗ​സ്ഥ​ർക്കെതിരേ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്കു സ​ർ​ക്കാ​ർ ജോ​ലി​യും 50 ല​ക്ഷം രൂ​പ ന​ഷ്ട പ​രി​ഹാ​ര​വും ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി.​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ കെ.​എം ജോ​സ​ഫ്കു​ട്ടി, കെ.​എം ഇ​ഗ്നേ​ഷ്യ​സ്, സ​തീ​ഷ് വ​ർ​ഗീ​സ്, എം.​എം.​ഫി​ലി​പ്പ്, റോ​യി ജോ​സ​ഫ്, ലി​ജോ മൂ​ട്ട​ത്ത്, സേ​വ്യ​ർ കു​രി​ശും​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.