കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Tuesday, August 4, 2020 11:11 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ പെ​രി​ന്ത​ൽ​മ​ണ്ണ എംഇഎ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. 200 കി​ട​ക്ക​ക​ളു​ള്ള എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള 12 ഐ​സി​യു ബെ​ഡ്, 20 ഹൈ ​ഡി​പ്പ​ന്‍റ​ൻ​ഡ് യൂ​ണി​റ്റ് എ​ന്നീ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നു എം​ഇഎ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ പ​റ​ഞ്ഞു.
ഡോ​ക്ട​ർ​മാ​ർ, ന​ഴ്സ്മാ​ർ എ​ന്നി​വ​രു​ടെ മു​ഴു​വ​ൻ സ​മ​യ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ സൗ​ക​ര്യ​ങ്ങ​ളും ക​ള​ക്ട​ർ വി​ല​യി​രു​ത്തി. 100 കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ 245 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 8480 കി​ട​ക്ക​ക​ളു​ള്ള സി​എ​ഫ്എ​ൽ​ടി​സി​ക​ൾ പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞ​താ​യി ക​ള​ക്ട​ർ അ​റി​യി​ച്ചു. ബാ​ക്കി 800 കി​ട​ക്ക​ക​ൾ ഉ​ട​ൻ ത​യാ​റാ​ക്കും.
ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ സ​ക്കീ​ന, കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​നാ​സ് ബാ​ബു, പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​രും കോ​വി​ഡ് ഇ​ൻ​സി​ഡ​ന്‍റ​ൽ ക​മാ​ൻ​ഡ​റു​മാ​യ പി.​സി ജാ​ഫ​റ​ലി എ​ന്നി​വ​രും ക​ള​ക്ട​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.