ഒാൺലൈൻ പഠനം: സൗ​ജ​ന്യ മൊ​ബൈ​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, August 5, 2020 10:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൂ​രി​യ്യ യ​തീം​ഖാ​ന ക​മ്മ​റ്റി സൗ​ജ​ന്യ​മാ​യി സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ സ്കൂ​ളു​ക​ളും മ​ദ്റ​സ​ക​ളും തു​റ​ക്കാ​തി​രി​ക്കു​ക​യും, ഓ​ണ്‍​ലൈ​ൻ പ​ഠ​നം സ​ജീ​വ​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഠ​ന​ത്തി​ന് മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത യ​തീം​ഖാ​ന​യി​ലെ ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​മ്മ​റ്റി മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
ക​ഴി​ഞ്ഞ അ​ന്പ​ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന യ​തീം​ഖാ​ന​ക്ക് കീ​ഴി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് വ്യ​ത്യ​സ്ത​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും, പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മു​ള്ള യ​തീം​ഖാ​ന​ക്ക് പു​റ​മേ സ്ഥാ​പ​ന​ത്തി​ന് കീ​ഴി​ൽ സെ​ക്ക​ണ്ട​റി മ​ദ്റ​സ, എ​യ്ഡ​ഡ് യു​പി സ്കൂ​ൾ, എം​എ​സ്ടി​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജ്, പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള നി​സ കോ​ള​ജ് എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നു. മൊ​ബൈ​ൽ ഫോ​ണ്‍ വി​ത​ര​ണോ​ൽ​ഘാ​ട​നം പി.​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
മു​ൻ മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​രി​യ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി.​മൊ​യ്തു​ട്ടി​മാ​ൻ ഹാ​ജി, ഭാ​ര​വാ​ഹി​ക​ളാ​യ പ​ട്ടാ​ണി മാ​നു ഹാ​ജി, കെ.​ടി ഉ​മ്മ​ർ, അ​രി​കു​ഴി​യ​ൻ ഉ​മ​ർ​ഫാ​റൂ​ഖ്, ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ്കു​ട്ടി ഫൈ​സി, എം.​ടി.​ഉ​മ്മ​ർ ഹാ​ജി, ഉ​സ്മാ​ൻ താ​മ​ര​ത്ത്, അ​ബൂ​ബ​ക്ക​ർ, റി​യാ​സ് ഫൈ​സി, സ​ലാം ഫൈ​സി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.