പോ​ത്തു​ക​ല്ലി​ൽ മൂ​ന്നു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ
Thursday, August 6, 2020 11:15 PM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​കൂ​ടി തു​റ​ന്നു. വെ​ളു​ന്പി​യം​പാ​ട​ത്താ​ണ് പു​തി​യ ക്യാ​ന്പ് തു​റ​ന്ന​ത്. പൂ​ള​പ്പാ​ടം ജി​എ​ൽ​പി സ്കൂ​ളി​ലും ഭൂ​ദാ​നം എ​എ​ൽ​പി സ്കൂ​ളി​ലും ബു​ധ​നാ​ഴ്ച ത​ന്നെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു. പ​ജൂ​ള​പ്പാ​ടം ക്യാ​ന്പി​ൽ പ​ത്തു കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ൽ​പ്പ​തു പേ​രെ​യാ​ണ് അ​ധി​വ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
മ​ലാം​കു​ണ്ട് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ നി​ന്നു​ള്ള നാ​ലു കു​ടും​ബ​ങ്ങ​ളും വാ​ളം​കൊ​ല്ലി​യി​ൽ നി​ന്നു​ള്ള ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ ആ​റു കു​ടും​ബ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ ക്യാ​ന്പി​ലു​ള്ള​ത്. ഭൂ​ദാ​നം എ​എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ അ​ഞ്ചു കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. പ​തി​നൊ​ന്നു പേ​രാ​ണ് ക്യാ​ന്പി​ൽ ഇ​പ്പോ​ഴു​ള്ള​ത്.
വെ​ളു​ന്പി​യം​പാ​ട​ത്ത് ക്യാ​ന്പ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യെ​ങ്കി​ലും ആ​രും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. എ​രു​മ​മു​ണ്ട നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ന്നി​ട്ടു​ണ്ട്. പ്ലാ​ക്ക​ൽ​ചോ​ല പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ പ​ത്തൊ​ൻ​പ​ത് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 74 പേ​രാ​ണ് ക്യാ​ന്പി​ലു​ള​ള​ത്.
ക്യാ​ന്പു​ക​ൾ​ക്കു വേ​ണ്ട എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു ക്യാ​ന്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ബി. ​മ​നോ​ഹ​ര​ൻ അ​റി​യി​ച്ചു.
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി ക്യാ​ന്പു​ക​ൾ തി​രി​ച്ചി​ട്ടു​ണ്ട്. അ​റു​പ​ത് വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കോ​വി​ഡ് സം​ശ​യി​ക്കു​ന്ന​വ​ർ​ക്കും മ​റ്റു​സാ​ധാ​ര​ണ ആ​ളു​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യാ​ണ് ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. എ​ല്ലാ ക്യാ​ന്പു​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ, തൃ​പ്പൂ​ണി​ത്തു​റ എം​എ​ൽ​എ എം. ​സ്വ​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സു​ഗ​ത​ൻ, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ൺ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ റെ​നി വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.