ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു
Thursday, August 6, 2020 11:15 PM IST
കാ​ളി​കാ​വ് :കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തും ഇ​ന്ത്യ​ൻ ഹോ​മി​യോ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ ചാ​ർ​ട്ട​റും ചേ​ർ​ന്നാ​ണ് മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
ആ​ദ്യ​പ​ടി​യാ​യി കാ​ളി​കാ​വ് അ​ങ്ങാ​ടി​യി​ലെ വ്യാ​പാ​രി​ക​ൾ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും മ​രു​ന്നു ന​ൽ​കി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലെ​യും വീ​ടു​ക​ളി​ൽ മ​രു​ന്നു​വി​ത​ര​ണം ന​ട​ത്തും. ഇ​തി​നാ​യി അ​ത​തു വാ​ർ​ഡ് മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ശീ അം​ഗ​ങ്ങ​ളെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഡോ​ക്ട​ർ​മാ​രാ​യ നൗ​ഷീ​ർ, രേ​ശ്മ ഗോ​ഗു​ൽ, ഷാ​ന​വാ​സ് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ ഹാ​രി​സ്, പി.​കെ നി​സാ​ർ, പി. ​മു​ഫീ​ദ്, പി. ​സ​ജി​ൽ സി​ജാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.