ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി രാ​ഷ്ട്രീ​യ ത​ട്ടി​പ്പെ​ന്ന്
Thursday, August 6, 2020 11:16 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഭ​വ​ന​ര​ഹി​ത​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും വീ​ടെ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ.​കെ. നാ​സ​ർ. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം വീ​ടി​ല്ലാ​ത്ത പാ​വ​പ്പെ​ട്ട​വ​ർ​ക്കു വീ​ട് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സ്വ​ന്ത​മാ​യി റേ​ഷ​ൻ കാ​ർ​ഡ് വേ​ണ​മെ​ന്ന മാ​ന​ദ​ണ്ഡം കൊ​ണ്ടു​വ​ന്നാ​ണ് ഇ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളെ ത​ച്ചു​ട​ച്ച​ത്. യു​പി​എ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഇ​ന്ദി​ര ആ​വാ​സ് യോ​ജ​ന ഭ​വ​ന പ​ദ്ധ​തി കേ​ന്ദ്ര,കേ​ര​ള സ​ർ​ക്കാ​രു​ക​ൾ അ​ട്ടി​മ​റി​ച്ചു. കേ​ര​ള​ത്തി​ൽ ന​ട​പ്പി​ൽ വ​രു​ത്തി​യ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി ഭ​വ​ന​പ​ദ്ധ​തി, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ ഭ​വ​ന പ​ദ്ധ​തി, ഐ​എ​വൈ ഭ​വ​ന പ​ദ്ധ​തി​ക​ൾ എന്നിവ​യു​ടെ പേ​രു മാ​റ്റി ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി എ​ന്നു പ്ര​ഖ്യാ​പി​ച്ച പി​ണ​റാ​യി സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ന്നെന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഒ​രു റേ​ഷ​ൻ കാ​ർ​ഡി​നൊ​രു വീ​ട് എ​ന്ന​ത് മാ​റ്റി ഒ​രു കു​ടും​ബ​ത്തി​നൊ​രു വീ​ട് എ​ന്ന ഫോ​ർ​മു​ല സ്വീ​ക​രി​ക്കു​ക, വീ​ട് അ​നു​വ​ദി​ക്കു​ന്ന​തി​നു മു​ന്നോ​ട്ടു​വ​ച്ച ഭൂ​മി വ്യ​വ​സ്ഥ എ​ടു​ത്തു ക​ള​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ സം​ഘ​ട​ന സ​മ​ര രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും അദ്ദേഹം അ​റി​യി​ച്ചു.