ഗൈ​ന​ക്കോ​ള​ജി വി​ദ​ഗ്ധ​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം
Sunday, August 9, 2020 11:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഒ​ബ്സ്റ്റെ​ട്രി​ക് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ (പി​ഒ​ജി​എ​സ്) വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. വെ​ർ​ച്വ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റാ​ണ് ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഒ​ബ്സ്റ്റ​ട്രി​ക് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ (ഫോ​ഗ്സി) പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ൽ​പേ​ഷ് ഗാ​ന്ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ കോ​ളേ​ജ് ഓ​ഫ് ഒ​ബ്സ്റ്റ​ട്രീ​ഷ്യ​ൻ​സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ (ഐ​സി​ഒ​ജി) ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ന്ദാ​കി​നി മേ​ഗ് മു​ഖ്യാ​തി​ഥി​യാ​യി. ഫോ​ഗ്സി​യു​ടെ​യും അ​തി​ന്‍റെ 258 അം​ഗ സൊ​സൈ​റ്റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡോ.​അ​ൽ​പേ​ഷ് ഗാ​ന്ധി വി​ശ​ദീ​ക​രി​ച്ചു.
പി​ഒ​ജി​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​യു.​കു​ഞ്ഞി​മൊ​യ്തീ​ൻ, സെ​ക്ര​ട്ട​റി ഡോ.​അ​ബ്ദു​ൾ വ​ഹാ​ബ്, ഡോ.​ര​മ​ണി ദേ​വി, ഡോ.​കെ.​അം​ബു​ജം, ഡോ.​എം.​വേ​ണു​ഗോ​പാ​ൽ, ഡോ.​ജി​തേ​ന്ദ്ര ബെ​ഹ​റ , ഡോ.​അ​ശ്വ​ത് കു​മാ​ർ, ഡോ ​ഫെ​സി ലൂ​യി​സ്, ഡോ.​പി.​മും​താ​സ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ യു​കെ​യി​ൽ നി​ന്നു​ള്ള ഗൈ​ന​ക്കോ​ള​ജി​ക് ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ.​ആ​ൻ​ഡ്രൂ ഫി​ലി​പ്സ്, റീ​പ്രൊ​ഡ​ക്ടീ​വ് മെ​ഡി​സി​ൻ വി​ദ​ഗ്ധ​ൻ ഡോ.​ജ​യ​പ്ര​കാ​ശ​ൻ, സ്പെ​യി​നി​ലെ ഫീ​റ്റ​ൽ മെ​ഡി​സി​ൻ വി​ദ​ഗ്ധ​ൻ ഡോ.​ഫ്രാ​ൻ​സി​സ് ഫി​ഗ്യൂ​റ​സ്, മ​ലേ​ഷ്യ​യി​ലെ ഒ​ബ്സ്റ്റേ​ട്രി​ക്സ് വി​ദ​ഗ്ധ​ൻ ഡോ.​ജെ.​ര​വി​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.