മ​ല​പ്പു​റ​ത്ത് 170 പേ​ർക്ക്
Sunday, August 9, 2020 11:47 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 170 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​താ​യി മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യും ഒ​രു എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​രി​യു​മു​ൾ​പ്പെ​ടെ 147 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 25 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി വ​രി​ക​യാ​ണ്.
നേ​ര​ത്തെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യ 122 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ എ​ട്ടു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും 15 പേ​ർ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.109 പേ​രാ​ണ് ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യ​ത്.
31,894 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1,056 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 471 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​റു​പേ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ചു​പേ​രും തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു​പേ​രും കാ​ളി​കാ​വ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 78 പേ​രും മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 57 പേ​രും ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ൽ 86 പേ​രും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 353 പേ​രു​മാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 29,695 പേ​ർ വീ​ടു​ക​ളി​ലും 1,143 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ജി​ല്ല​യി​ൽ നി​ന്ന് ഇ​തു​വ​രെ ആ​ർ​ടി-​പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പ​ടെ 73,796 പേ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. ഇ​തി​ൽ 71,272 പേ​രു​ടെ ഫ​ലം ല​ഭ്യ​മാ​യ​തി​ൽ 65,054 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 2,444 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.