കോ​വി​ഡ് വ്യാ​പ​ന​ം: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​ശ​ങ്ക
Monday, August 10, 2020 11:48 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. പെ​രു​വ​ന്പാ​ടം വാ​ർ​ഡി​ൽ അ​ന്പ​ത്തി​ര​ണ്ടു​കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു വാ​ർ​ഡം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് 14 ദി​വ​സം നീ​രി​ക്ഷ​ണ​ത്തി​ലി​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്നു ഇ​യാ​ൾ ചാ​യ ക​ഴി​ച്ച ക​ട അ​ട​പ്പി​ച്ചു.
ഞാ​യ​റാ​ഴ്ച ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​തി​നാ​ൽ ഇ​ത്ത​രം ആ​ളു​ക​ൾ സ്വ​യം നീ​രി​ക്ഷ​ണ​ത്തി​ൽ പോ​കാ​നും ആ​രോ​ഗ്യ വ​കു​പ്പു ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട അം​ഗം ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ എ​ത്തി​യി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് അ​ന്പ​ത്തി​ര​ണ്ടു​കാ​ര​നു കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യ വി​വ​രം പ​ഞ്ചാ​യ​ത്തം​ഗം അ​റി​ഞ്ഞ​ത്. പ​ഞ്ചാ​യ​ത്തി​ലെ വാ​ളം​തോ​ട്ടി​ലും യു​വാ​വി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​യാ​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യും ത​യാ​റാ​ക്കി വ​രു​ന്നു. ചാ​ലി​യാ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 28ന് ​അ​ക​ന്പാ​ടം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ ഒ​രാ​ൾ​ക്കും കോ​വി​ഡ് സ്ഥി​രി​ക​രി​ച്ചി​രു​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യു​ന്പോ​ഴും പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ്. ഇ​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​നു വീ​ഴ്ച സം​ഭ​വി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.
സ​ന്പ​ർ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​എ​ൻ. അ​നൂ​പ് ശ​ബ്ദ സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ചാ​ലി​യാ​റി​ൽ 14 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ഏ​ഴു പേ​ർ​ക്കു തു​ട​ർ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യി മാ​റി​യി​ട്ടു​ണ്ട്.