ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി: റേ​ഷ​ൻ കാ​ർ​ഡ് നി​ബ​ന്ധ​ന ഒ​ഴി​വാ​ക്ക​ണമെന്ന് പ്ര​തി​പ​ക്ഷം
Monday, August 10, 2020 11:48 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്കു റേ​ഷ​ൻ കാ​ർ​ഡ് നി​ബ​ന്ധ​ന ഒ​ഴി​വാ​ക്ക​ണ​മെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​സ്മാ​ൻ താ​മ​ര​ത്ത് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ 14 വ​രെ സ​മ​യ​മു​ണ്ടാ​യി​രി​ക്കേ സ്വ​ന്ത​മാ​യി റേ​ഷ​ൻ കാ​ർ​ഡ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ട്ടേ​റെ ഭ​വ​ന, ഭൂ​ര​ഹി​ത​രാ​യ അ​പേ​ക്ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ ഉ​സ്മാ​ൻ താ​മ​ര​ത്ത് നി​ബ​ന്ധ​ന ഒ​ഴി​വാ​ക്ക​ണ​മെ​ന്നു പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.
മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു. റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രു​ള്ള കു​ടും​ബാം​ഗ​ത്തി​ന്‍റെ പേ​രി​ൽ വീ​ടു​ണ്ടാ​യാ​ൽ മ​റ്റൊ​രം​ഗ​ത്തി​ന് ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല എ​ന്ന നി​ബ​ന്ധ​ന​യാ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ഭ​വ​ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​നു ത​ട​സ​മാ​കു​ന്ന​തെ​ന്നു പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
ന​ഗ​ര​ത്തി​ൽ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വീ​ണ്ടും ച​ർ​ച്ച​യാ​യി. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു പി​ൻ​ഭാ​ഗ​ത്താ​യി ന​ട​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​നെ​തി​രേ സ്വ​കാ​ര്യ വ്യ​ക്തി കൊ​ടു​ത്ത കേ​സി​നെ തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​മാ​ണം ത​ട​ഞ്ഞ​താ​യി​രു​ന്നു. തു​ട​ർ​ന്നു കോ​ട​തി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ലെ ബ​സ് സ്റ്റാ​ൻ​ഡു​ക​ളു​ടെ സാ​ധ്യ​ത​ക​ളെ കു​റി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. നി​ർ​ദി​ഷ്ട ബ​സ് സ്റ്റാ​ൻ​ഡു​ൾ​പ്പെ​ടെ മൂ​ന്നു ബ​സ് സ്റ്റാ​ൻ​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ട്രാ​ഫി​ക് ക്ര​മീ​ക​ര​ണം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കാ​ൻ ന​ഗ​ര​സ​ഭ​യോ​ടാ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് കേ​സ് കൊ​ടു​ത്ത സ്വ​കാ​ര്യ വ്യ​ക്തി​യും ന​ഗ​ര​സ​ഭ​യും പ​ര​സ്പ​രം കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച് ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കു​ക​യു​ണ്ടാ​യി.
എ​ങ്കി​ലും കോ​ട​തി​യി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നി​യ​മ വ്യ​വ​ഹാ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കും മു​ന്പ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​തും മു​റി​ക​ൾ മു​ൻ​കൂ​ർ ലേ​ലം ചെ​യ്ത ന​ട​പ​ടി​ക​ളും കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബാ​ക്കി മു​റി​ക​ൾ കൂ​ടി ലേ​ലം ചെ​യ്യാ​നു​ള്ള അ​ജ​ണ്ട ച​ർ​ച്ച​ക്കെ​ടു​ത്ത​പ്പോ​ഴും കൗ​ണ്‍​സി​ല​ർ ഉ​സ്മാ​ൻ താ​മ​ര​ത്ത് കോ​ട​തി ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കാ​ത്ത സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി. ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ 36 കോ​ടി രൂ​പ​യു​ടെ പു​തി​യ എ​സ്റ്റി​മേ​റ്റി​ന് ഭ​ര​ണാ​നു​മ​തി തേ​ടി​ക്കൊ​ണ്ടു​ള്ള മ​റ്റൊ​രു അ​ജ​ണ്ട ച​ർ​ച​ക്കെ​ത്തി​യ​പ്പോ​ഴും പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി.
എ​ന്നാ​ൽ കോ​ട​തി​ക്ക് പു​റ​ത്ത് ഇ​രു​ക​ക്ഷി​ക​ളും ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​തോ​ടെ ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ നി​ർ​മാ​ണ​ത്തി​ന് ത​ട​സ​ങ്ങ​ളി​ല്ലെ​ന്നും കോ​ട​തി​യി​ൽ കേ​വ​ലം ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണു​ള്ള​തെ​ന്നും ചെ​യ​ർ​മാ​ൻ വി​ശ​ദീ​ക​രി​ച്ചു.
ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് പ​ത്തോ​ളം ജീ​വ​ന​ക്കാ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യി​ട്ടും ബീ​വ​റേ​ജ​സ് ഒൗ​ട്ട് ലെ​റ്റ് അ​ട​ച്ചു​പൂ​ട്ടാ​ത്ത ന​ട​പ​ടി ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു കൗ​ണ്‍​സി​ല​ർ​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.