അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ കീ​ഴി​ൽ ഹാം ​റേ​ഡി​യോ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി
Tuesday, August 11, 2020 11:26 PM IST
നി​ല​ന്പൂ​ർ: പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളു​മു​ണ്ടാ​കു​ന്പോ​ൾ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ല ഹാം ​റേ​ഡി​യോ സം​വി​ധാ​നം ഒ​രു​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം ക​വ​ള​പ്പാ​റ​യി​ലും ഈ ​വ​ർ​ഷം പെ​ട്ടി​മു​ടി​യി​ലും ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ വൈ​ദ്യു​തി ഇ​ല്ലാ​തെ കാ​ര്യ​ക്ഷ​മ​മാ​യി വാ​ർ​ത്താ​വി​നി​മ​യം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്നി​രു​ന്നു. ഈ ​പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​നാ​ണ് ഈ ​വ​ർ​ഷം ലൈ​സ​ൻ​സോ​ടു​കൂ​ടി​യ ഹാം ​റേ​ഡി​യോ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ സേ​വ​നം ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്.
നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ ഓ​ഫീ​സാ​ണ് പ്ര​ധാ​ന ക​ണ്‍​ട്രോ​ൾ​റൂം. വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ല്ല്, എ​ട​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒൗ​ട്ട് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ്, റ​വ​ന്യു വി​ഭാ​ഗം എ​ന്നി​വ​രി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ഒൗ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് നി​ല​ന്പൂ​ർ ക​ണ്‍​ട്രോ​ൾ റൂ​മി​ലെ​ത്തി​ക്കും. ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കും ഈ ​വി​വ​രം കൈ​മാ​റും. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഹാം ​റേ​ഡി​യോ സ്റ്റേ​ഷ​നു​ക​ൾ.