വാഹനാപകടത്തിൽ പരിക്ക്
Tuesday, August 11, 2020 11:28 PM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ കാറുകൾ കൂട്ടിമുട്ടി മേലാറ്റൂർ സ്വദേശി ഉഷസ് വീട്ടിൽ ഉഷ (53), അങ്ങാടിപ്പുറത്ത് വച്ച് ബൈക്ക് മറിഞ്ഞ് കൂട്ടിൽ
സ്വദേശി ഇല്ലിക്കൽ വീട്ടിൽ അബ്ദുൾ അമീർ (50), ചെറുകരയിൽ വച്ച് ബൈക്കും വാനും കൂട്ടിമുട്ടി പാലത്തോൾസ്വദേശികളായ താഴേപ്പുറത്ത് വീട്ടിൽ സുധീഷ് (27), മേലേപുറത്ത് വീട്ടിൽ അജിത്ത് (25) എന്നിവരെ പരുക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം

കാ​ളി​കാ​വ്: കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും തൊ​ഴി​ൽ​ര​ഹി​ത​വേ​ത​നം കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കി​യ രേ​ഖ, വാ​ർ​ഷി​ക വ​രു​മാ​നം, തൊ​ഴി​ൽ, മേ​ൽ വി​ലാ​സം എ​ന്നി​വ കാ​ണി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി 21ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ചോ​ക്കാ​ട്: ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് തൊ​ഴി​ൽ ര​ഹി​ത വേ​ത​നം കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ വാ​ർ​ഷി​ക വ​രു​മാ​നം, മേ​ൽ​വി​ലാ​സം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി 13 ന​കം പ​ഞ്ചാ​യ​ത്തി​ൽ ഹാ​ജ​രാ​വ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ജി​ല്ലാ പോ​ലീ​സ്
മേ​ധാ​വി ക്വാ​റ​ന്‍റൈനി​ൽ

മ​ല​പ്പു​റം: ഗ​ണ്‍​മാ​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ഫ​ലം വ​രു​ന്ന​തു​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​സ​ക്കീ​ന അ​റി​യി​ച്ചു. ഫ​ലം ല​ഭി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.