കാ​ര​ക്കോ​ട​ൻ പു​ഴ​യി​ൽ വെ​ള്ളം ക​ല​ങ്ങുന്നു; സ​മീ​പ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ
Wednesday, August 12, 2020 11:50 PM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് മ​ല​വാ​ര​ത്തി​ൽ നി​ന്നു ഉ​ത്ഭ​വി​ക്കു​ന്ന പു​ഴ അ​സാ​ധാ​ര​ണ​മാം​വി​ധം ക​ല​ങ്ങി ഒ​ഴു​കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് പ്ര​ദേ​ശ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന കാ​ര​ക്കോ​ട​ൻ പു​ഴ​യി​ലാ​ണ് ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ക​ല​ങ്ങി​യ വെ​ള്ളം കു​ത്തി​യൊ​ലി​ച്ചൊ​ഴു​കു​ന്ന​ത്. ഉ​ൾ​വ​ന​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലാ​കാം പു​ഴ​യി​ലെ വെ​ള്ളം ക​ല​ങ്ങാ​ൻ കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വ​ന​ത്തി​ലെ ര​ണ്ടാം പു​ഴ​യു​ടെ​യും നാ​ലാം കൂ​പ്പി​ന്‍റെ​യും ഇ​ട​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തെ​ന്നു ഇ​വ​ർ പ​റ​യു​ന്നു. വെ​ള്ള​ത്തി​നു ക​ടു​ത്ത ചെ​ളി​യു​ടെ ഗ​ന്ധം ന​ല്ല പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി വ​ന​പ്ര​ദേ​ശ​ത്തി​ലൂ​ടെ നി​രീ​ക്ഷ​ണം ന​ട​ത്തി​യ യു​വാ​ക്ക​ൾ പ​റ​ഞ്ഞു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യെ​ന്ന് സം​ശ​യി​ക്കു​ന്ന പ്ര​ദേ​ശ​ത്തി​നു താ​ഴ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​ന്ത്ര​ണ്ടോ​ളം കാ​ട്ടു​ചോ​ല​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ള​വും പു​ഴ​യി​ലേ​ക്കു ചേ​രു​ന്നു​ണ്ടെ​ങ്കി​ലും വെ​ള്ള​ത്തി​ന്‍റെ ക​ല​ക്കി​നു മാ​റ്റ​മൊ​ന്നു​മി​ല്ല.

സാ​ധാ​ര​ണ​യാ​യി ഒ​ന്ന്, ര​ണ്ട് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് വെ​ള്ളം ക​ല​ങ്ങി വ​രാ​റു​ള്ള​ത്. എ​ന്നാ​ൽ, നാ​ല് ദി​വ​സ​മാ​യി​ട്ടും തെ​ളി​യാ​തെ വ​രു​ന്ന​ത് ക​ണ്ടാ​ണ് നാ​ട്ടു​കാ​രി​ൽ ചി​ല​ർ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ക​യും ചി​ല​യി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. കെഎ​ൻ​ജി റോ​ഡി​ൽ ഗൂ​ഡ​ല്ലൂ​രി​നും മ​ര​പ്പാ​ല​ത്തി​നു​മി​ട​യി​ൽ ക​ന്പി​പ്പാ​ല​ത്ത് റോ​ഡി​ന് വി​ള്ള​ൽ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.