കൈ​വ​രി​ക​ൾ ത​ക​ർ​ന്നു; മു​ട്ടി​ക്ക​ട​വ് കോസ്‌വേ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ
Wednesday, August 12, 2020 11:50 PM IST
നി​ല​ന്പൂ​ർ: കനത്ത മഴയെ തുടർന്ന് ചു​ങ്ക​ത്ത​റ മു​ട്ടി​ക്ക​ട​വി​ലു​ള്ള കോസ്്‌വേയുടെ കെെവരികൾ തകർന്നു. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന കോസ്്‌വേയുടെ കൈ​വ​രി​ക​ളെ​ല്ലാം നേ​ര​ത്തെ ത​ന്നെ വെ​ള്ളം ക​യ​റി​യും മ​ര​ങ്ങ​ളും മ​റ്റും വ​ന്ന​ടി​ച്ചും ത​ക​ർ​ന്നി​രു​ന്നു. ഉ​യ​രം കു​റ​വാ​യ​തി​നാ​ൽ മ​ല​വെ​ള്ള​ത്തി​ൽ ഒ​ഴു​കി​വ​രു​ന്ന മ​ര​ങ്ങ​ളും കൊ​ന്പു​ക​ളും മു​ള​ങ്കൂ​ട്ട​ങ്ങ​ളും മ​റ്റും നടപാതയുടെ ചു​വ​ട്ടി​ൽ വ​ന്ന​ടി​ഞ്ഞു​ണ്ടാ​കു​ന്ന ത​ള്ള​ൽ പാതയുടെ ബ​ല​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കു​ന്നു. ഇ​വി​ടെ പു​തി​യ പാ​ല​ത്തി​നു അ​നു​മ​തി​യാ​യി​രി​ന്നെ​ങ്കി​ലും തു​ട​ർ​ന്ന വ​ന്ന പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പാ​ല​ത്തി​ന്‍റെ ഉ​യ​രം കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ട​ങ്ക​ൽ തു​ക കൂ​ട്ടാ​നു​ള്ള അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​തേ സ​മ​യം പാത ത​ക​രാ​ർ വ​ന്നാ​ൽ നൂ​റു​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​വു​ക. കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്കു​ത്ത,് കൊ​ന്ന​മ​ണ്ണ, പാ​ലാ​ങ്ക​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള പാതയാണിത്. ഈ ​വ​ഴി ഉ​പ​യോ​ഗി​ച്ച് ക​രു​ളാ​യി​യി​ലേ​ക്കും എ​ത്താം.