അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി
Wednesday, August 12, 2020 11:52 PM IST
അ​ങ്ങാ​ടി​പ്പു​റം: പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് ഫ​സ്റ്റ് ലെെൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നു അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ര​വി​ദ് ഘോ​ഷ്, പ്ര​സി​ഡ​ന്‍റ്് ഒ.​കേ​ശ​വ​ൻ കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ പ​രി​യാ​പു​രം, അ​ബ്ദു​ൾ അ​സീ​സ് കൊ​ണ്ടേ​ത്ത്, സ​മ​ദ് ചാ​ത്തോ​ലി, സ​ലീം പാ​ലം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

നി​ല​ന്പൂ​ർ: കെ​പി​എ​സ്ടി​എ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി വ​രു​ന്ന ര​ണ്ടു കോ​ടി രൂ​പ​യു​ടെ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ​്ഘാ​ട​നം നി​ല​ന്പൂ​ർ മു​നി​സി​പ്പാ​ലി​റ്റി ക്ഷേ​മ​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ലൊ​ളി മെ​ഹ​ബൂ​ബ് നി​ർ​വ​ഹി​ച്ചു. കെ​പി​എ​സ്ടി​എ നി​ല​ന്പൂ​ർ ബ്രാ​ഞ്ച്ത​ല പ​ഠ​നോ​പ​ക​ര​ണ കി​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​മാ​ണ് മു​തു​കാ​ട് ബി​എം​എ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​സ് പ​റ​ക്കു​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 350 കു​ട്ടി​ക​ൾ​ക്ക് ആ​കെ ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ബാ​ഗ്, കു​ട, നോ​ട്ട് ബു​ക്കു​ക​ൾ, ഇ​ൻ​സ്ട്ര​മെ​ന്‍റ്്സ് ബോ​ക്സ്, പേ​ന, മാ​സ്ക് തു​ട​ങ്ങി​യ​വ​യ​ട​ങ്ങി​യ കി​റ്റാ​ണ് ന​ൽ​കു​ന്ന​ത്. ര​ക്ഷി​താ​ക്ക​ൾ കി​റ്റു​ക​ൾ കൈ​പ്പ​റ്റി. വി​വി​ധ സ്കൂ​ളു​ക​ളി​ലെ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ർ അ​വ​ര​വ​രു​ടെ സ്കൂ​ളി​ലേ​ക്കു​ള്ള കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. അ​ധ്യാ​പ​ക​നാ​യ കെ. ​തോ​മ​സ്, കെ​പി​എ​സ്ടി​എ വി​ദ്യാ​ഭ്യാ​സ ജി​ല്ല സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ, ഉ​പ​ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​ഹം​സ, പി. ​മ​ധു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.