ചാ​ലി​യാ​റി​ന്‍റെ തീ​ര​വാ​സി​ക​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ
Wednesday, August 12, 2020 11:52 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​റി​ന്‍റെ തീ​രം ഇ​ടി​ഞ്ഞ് മൈ​ലാ​ടി ഭാ​ഗ​ത്തെ ഇ​രു​പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്കു ഭീ​ഷ​ണി. നാ​ലു വ​ർ​ഷം മു​ന്പു ജ​ല​സേ​ച​ന വ​കു​പ്പ് 80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ ഭി​ത്തി ഇ​ടി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സ്ഥ​ലം ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. മൈ​ലാ​ടി പാ​ലം മു​ത​ൽ റി​വേ​ര എ​സ്റ്റേ​റ്റ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു പ്ര​വേ​ശി​ച്ച് ര​ണ്ട് ഏ​ക്ക​റി​ലേ​റെ സ്ഥ​ലം പു​ഴ ക​വ​ർ​ന്ന​ത്. അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് പു​ഴ​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച​ത്.
2019-ലെ​യും ഈ ​വ​ർ​ഷ​ത്തെ​യും മഴ ഇ​വി​ടെ വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു 20 സെ​ന്‍റി​ലേ​റെ ഭൂ​മി ന​ഷ്ട​പ്പെ​ട്ട വാ​ടാ​പ​റ​ന്പി​ൽ ലാ​ൽ പ​റ​ഞ്ഞു. പു​ഴ​യു​ടെ തീ​ര​ത്തോ​ടു ചേ​ർ​ന്നു കൃ​ഷി​യി​ട​ങ്ങ​ൾ മ​ണ്ണി​ടി​ഞ്ഞു ന​ശി​ച്ച​തോ​ടെ ഏ​തു സ​മ​യ​ത്തും വീ​ടു​ക​ളി​ലേ​ക്കു വെ​ള്ളം ക​യ​റാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും ലാ​ൽ പ​റ​ഞ്ഞു. ചാ​ലി​യാ​റി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്നാ​ൽ മൈ​ലാ​ടി സ്കൂ​ളി​ലു​ൾ​പ്പെ​ടെ അ​ഭ​യം തേ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന പു​ര​ക്ക​ൽ ജോ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വാ​ടാ​പ​റ​ന്പി​ൽ ജെ​യിം​സ്, സെ​ബാ​സ്റ്റ്യ​ൻ, ബേ​ബി വാ​ടാ​പ​റ​ന്പി​ൽ, സെ​ബി വാ​ടാ​പ​റ​ന്പി​ൽ, സ​ന്തോ​ഷ് എ​ലി​പ്പാ​റ്റ തു​ട​ങ്ങി 20 ലേ​റെ ക​ർ​ഷ​ക​ർ​ക്കാ​ണ് ഭൂ​മി ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ന​ഷ്ട​പ്പെ​ട്ട ഭൂ​മി​ക്ക് ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ ന​ൽ​കി കൃ​ത്യ​മാ​യി സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.